Cricket

ആഷസ്: ആസ്‌ത്രേലിയക്ക് ഭേദപ്പെട്ട തുടക്കം

ആഷസ്: ആസ്‌ത്രേലിയക്ക് ഭേദപ്പെട്ട തുടക്കം
X


അഡലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍  ആസ്‌ത്രേലിയ ഭേദപ്പെട്ട സ്‌കോറിലേക്ക്  ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ആതിഥേയരായ ആസ്‌ത്രേലിയ നാല്  വിക്കറ്റിന്  209 റണ്‍സെന്ന നിലയിലാണുള്ളത്.പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (36*), ഷോണ്‍ മാര്‍ഷ്  (20*)  എന്നിവരാണ് ക്രീസില്‍.ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ആസ്‌ത്രേലിയയെ ബാറ്റിങിനയക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിലെ മിന്നും പ്രകടനത്തിന്റെ ആത്മവിശ്വാസത്തില്‍ പാഡണിഞ്ഞ ആസ്‌ത്രേലിയക്ക് തുടക്കത്തിലേ തന്നെ ഷോക്കേറ്റു. അക്കൗണ്ടില്‍ 33 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഓപണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (10) കൂടാരം കയറി. 41 പന്തുകള്‍ നേരിട്ട ബാന്‍ക്രോഫ്റ്റ് റണ്ണൗട്ടാവുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റിലൊത്തുകൂടിയ ഉസ്മാന്‍ കവാജയും (53) ഡേവിഡ് വാര്‍ണറും (47) ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടോടെ  ഓസീസ് ഇന്നിങ്‌സിന് അടിത്തറപാകി. അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വാര്‍ണറെ ക്രിസ് വോക്‌സ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോവിന്റെ കൈകളിലെത്തിച്ചു. 102 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറികള്‍ പായിച്ച് വാര്‍ണര്‍ മടങ്ങുമ്പോള്‍ ഓസീസ് സ്‌കോര്‍ബോര്‍ഡ് രണ്ട് വിക്കറ്റിന് 86 എന്ന നിലയിലായിരുന്നു. മൂന്നാം വിക്കറ്റില്‍ 53 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഓസീസിന് സമ്മാനിച്ചത്.മൂന്നാം വിക്കറ്റില്‍ ആദ്യ ടെസ്റ്റിലെ സെഞ്ച്വറി വീരനും ഓസീസ് നായകനുമായ സ്റ്റീവ് സ്മിത്തിനൊപ്പം(40) കൂട്ടുകെട്ട് തുടര്‍ന്ന കവാജ അര്‍ധ സെഞ്ച്വറിക്ക് തൊട്ടുപിന്നാലെ പുറത്തായി. 112 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടെ അര്‍ധ സെഞ്ച്വറി തികച്ച കവാജയെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ജെയിംസ് വിന്‍സിന്റെ കൈകളിലെത്തിക്കുകയായിരുന്നു.  അധികം വൈകാതെ സ്മിത്തിനെ ക്രെയിഗ് ഓവര്‍ട്ടനും മടക്കിയെങ്കിലും ആദ്യ ദിനം കൂടുതല്‍ അപകടം വരുത്താതെ മാര്‍ഷും ഹാന്‍ഡ്‌സ്‌കോമ്പും ഓസീസിനെ രക്ഷിച്ചു.ഇംഗ്ലണ്ടിന് വേണ്ടി ആന്‍ഡേഴ്‌സണ്‍, വോക്‌സ്, ഓവര്‍ട്ടന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം പങ്കിട്ടു. അഞ്ച് മല്‍സര പരമ്പരയില്‍ 1-0ന് ആസ്‌ത്രേലിയ മുന്നിലാണ്.
Next Story

RELATED STORIES

Share it