malappuram local

ആശുപത്രി സൂപ്രണ്ട് വ്യാജപ്രചാരണം നടത്തുന്നതായി മുന്‍ ആര്‍എംഒ

തിരൂര്‍: അന്യായമായി സ്ഥലം മാറ്റപ്പെട്ട് ട്രൈബ്യൂണല്‍ വിധി പ്രകാരം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ച ആര്‍എംഒയും രക്ത ബാങ്ക് മെഡിക്കല്‍ ഓഫിസറുമായ ഡോ. അലി അഷറഫിനെതിരേ ആശുപത്രി സൂപ്രണ്ടും തല്‍പര കക്ഷികളും നുണപ്രചരണം നടത്തുന്നതായി പരാതി. ട്രൈബ്യൂണലിന്റെ ഉത്തരവുമായി വന്ന് രേഖകള്‍ കൈമാറി ജോലിയില്‍ പ്രവേശിച്ച ഡോക്ടര്‍ ഹാജര്‍ ബുക്കില്‍ ഒപ്പു വെച്ചത് സ്വയം മായ്ച്ചു കളഞ്ഞുവെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ഡിഎംഒയ്ക്കും സൂപ്രണ്ട് ഡോ. ഉസ്മാന്‍കുട്ടി നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. അലി അഷറഫ് വീണ്ടും ജില്ലാ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചതിന്റെ പ്രബലമായ തെളിവായ ഹാജര്‍ പുസ്തകത്തിലെ ഒപ്പ് അദ്ദേഹം തന്നെ മായ്ച്ചുവെന്നത് പറയുന്നത് അവിശ്വസനീയമാണ്.
ഡിസംബര്‍ ഒന്നിനാണ് ജില്ലാ ആശുപത്രിയിലെ രജിസ്റ്ററ ില്‍ ഒപ്പു വെച്ച് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. അടുത്ത ദിവസം ജില്ലാ ആശുപത്രിയിലെത്തിയ അദ്ദേഹത്തെ താല്‍ക്കാലിക സൂപ്രണ്ട് ഹാജര്‍ ബുക്കില്‍ ഒപ്പു വെക്കാന്‍ സമ്മതിക്കാതെയും രക്തബാങ്ക് ഓഫിസ് പൂട്ടിയിട്ടും ജോലിക്ക് തടസം സൃഷ്ടിക്കുകയായിരുന്നു. ഇക്കാര്യത്തിലുള്ള പരാതി ഡോ. അലി അഷറഫ് ഇതിനകം തന്നെ മേലധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. തിരൂര്‍ ജില്ലാ ആശുപത്രി താല്‍ക്കാലിക സൂപ്രണ്ട് ഡോ. ഉസ്മാന്‍കുട്ടിയുടെ നടപടി നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ട്രൈബ്യൂണല്‍ വിധിയനുസരിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ് അനുസരിച്ച് ജോലി ചെയ്യാനെത്തിയ ഡോക്ടറെ തടഞ്ഞ നടപടി വരും ദിവസങ്ങളില്‍ വലിയ നിയമ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. കാര്യം ട്രൈബ്യൂണലില്‍ വീണ്ടും ഉന്നയിക്കാനാണ് ഡോ. അലി അഷറഫിന്റെ തീരുമാനം.
Next Story

RELATED STORIES

Share it