Flash News

ആശുപത്രി ആക്രമണം : ഐഎംഎ സത്യഗ്രഹം നടത്തി



തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ സത്യഗ്രഹം നടത്തി. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി ജി പ്രദീപ് കുമാര്‍ സമരം ഉദ്ഘാടനം ചെയ്തു. ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും എതിരേ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടികളെടുത്തില്ലെങ്കില്‍ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. സാമുവല്‍ കോശി, തിരുവനന്തപുരം ഐഎംഎ പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി എസ് വിജയകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it