Flash News

ആശാറാം ചെയ്തത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല;കുറ്റവിമുക്തനായി തിരിച്ചുവരും: ഡിജി വന്‍സാര

ആശാറാം ചെയ്തത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല;കുറ്റവിമുക്തനായി തിരിച്ചുവരും: ഡിജി വന്‍സാര
X


ന്യൂഡല്‍ഹി: പതിനാറു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ആള്‍ദൈവം ആശാറാം ബാപ്പു കുറ്റവിമുക്തനായി തിരിച്ചുവരുമെന്ന് ഗുജറാത്ത് മുന്‍ പോലീസ് ഓഫീസര്‍ ഡിജി വന്‍സാര. ആശാറാമിന്റേത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല. കേസ് വിസ്താരത്തിനിടയില്‍ എവിടെയും ബലാത്സംഗം നടത്തിയതായി ഇരയായ പെണ്‍കുട്ടി സമ്മതിച്ചിട്ടില്ല. ശരീരത്തില്‍ അനുചിതമായി സ്പര്‍ശിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതു മാത്രം മതി ആശാറാമിനെ കുറ്റവിമുക്തനാക്കാനെന്നും വന്‍സാര പറഞ്ഞു.
കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ടും കുറ്റപത്രവും തന്റെ കൈയിലുണ്ടെന്നും വന്‍സാര അവകാശപ്പെട്ടു.ആശാറാമിന്റെ പ്രഖ്യാപിത അനുയായിയ വന്‍സാര കൊലക്കുറ്റത്തിന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ ലഭിച്ചയാളാണ്.
Next Story

RELATED STORIES

Share it