ആവശ്യകതയ്ക്ക് അനുസൃതമായി തൊഴിലിനെ മാറ്റിയെടുക്കണം

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ശക്തിയുള്ള സംസ്ഥാനമാണ് കേരളമെന്നും നൈപുണി വികസനത്തിലൂടെ ഈ ആനുകൂല ഘടകത്തെ വ്യവസായ മേഖലയ്ക്കും ആഗോള ആവശ്യകതയ്ക്കും അനുസൃതമായി മാറ്റിയെടുക്കണമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം.
നൈപുണ്യം-2016ന്റെ ഭാഗമായ ഇന്റര്‍നാഷനല്‍ സ്‌കില്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിങ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് എന്നിവയുടെ നേതൃത്വത്തിലുള്ള നൈപുണ്യം ഇത്തരത്തിലുളള ചുവടുവയ്പ്പാണ്. വൈദഗ്ധ്യവും അറിവും സാമൂഹിക സാമ്പത്തിക വികസനത്തിനുള്ള പ്രചോദനങ്ങളാണ്. പുത്തന്‍ സമ്പ്രദായങ്ങളിലൂടെ ചെറുപ്പക്കാരുടെ തൊഴില്‍ നൈപുണി വര്‍ധിപ്പിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേരളം രാജ്യത്തിനു മാതൃകയാണ്. ബ്ലൂ കോളര്‍ ജോലിയോടുള്ള നമ്മുടെ മനോഭാവം മാറണം. ഇന്ത്യയിലെ തൊഴിലാളികളില്‍ 2.3 ശതമാനമാനത്തിനു മാത്രമേ ഔപചാരിക നൈപുണി വികസനത്തിന് അവസരം ലഭിക്കുന്നുള്ളൂ. ദക്ഷിണ കൊറിയയില്‍ 96 ശതമാനത്തിനും ജപ്പാനില്‍ 80 ശതമാനം തൊഴിലാളികള്‍ക്കും നൈപുണി വികസനത്തിന് അവസരം ലഭിക്കുന്നുണ്ട്. ജനസംഖ്യയില്‍ 54 ശതമാനം 25 വയസ്സിനു താഴെയുള്ളവരായ ഇന്ത്യയില്‍ ഈ സ്ഥിതിക്ക് മാറ്റം വന്നാല്‍ മാത്രമെ ജനസംഖ്യാപരമായ മേ ല്‍കൈ നമുക്ക് പ്രയോജനപ്പെടുത്താനാവൂ എന്നും ഗവര്‍ണര്‍ പറഞ്ഞു.
അഞ്ചു വര്‍ഷം മുമ്പ് നൈപുണി വികസനരംഗത്ത് മുന്‍ മാ തൃകകളില്ലാതെ പ്രവര്‍ത്തനം തുടങ്ങിയ കേരളം ഇന്ന് ഈ മേഖലയില്‍ മറ്റേതു സംസ്ഥാനത്തിനും മാതൃകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. റോബോട്ടിക്‌സ് പോലെയുള്ള മേഖലകളില്‍ ലോകത്ത് വിദഗ്ധ തൊഴിലാളികളുടെ വലിയ അപര്യാപ്തതയുണ്ട്. ഈ മേഖലകളില്‍ എത്തിപ്പെടാന്‍ യുവാക്കളെ സജ്ജമാക്കുകയാണ്.
നൈപുണി വികസനത്തിലൂടെ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, സ്‌കില്‍ ആന്റ് എ ന്റര്‍പ്രണര്‍ഷിപ്പ് മന്ത്രാലയ ജോയിന്റ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍, അഡീഷനല്‍ സ്‌കില്‍ അക്യുസിഷന്‍ പ്രോഗ്രാം സിഇഒ ഡോ. എം ഡി റെജു, നാഷനല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ സിഇഒ ജയന്ത് കൃഷ്ണ, കെയ്‌സ് എംഡി രാഹുല്‍, വെസ്റ്റ് നോട്ടിങ്ഹാംഷെയര്‍ കോളജ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടിവ് ആശാ ഖേംഖ സംബന്ധിച്ചു.
Next Story

RELATED STORIES

Share it