World

ആല്‍ബര്‍ട്ടോ കൊടുങ്കാറ്റ്: തല്‍സമയ സംപ്രേഷണത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ മരിച്ചു

കാലഫോര്‍ണിയ:  തെക്കന്‍ കാലഫോര്‍ണിയയില്‍ ആഞ്ഞടിക്കുന്ന ആല്‍ബര്‍ട്ടോ കൊടുങ്കാറ്റിനെക്കുറിച്ച് തല്‍സമയ വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതിനിടെ എസ്‌യുവി വാഹനത്തിനു മുകളില്‍ മരംവീണ് ടെലിവിഷന്‍ അവതാരകനും ഫോട്ടോഗ്രാഫറും മരിച്ചു. ഗ്രീന്‍വില്ലി ആസ്ഥാനമായ ഡബ്ല്യുഎഫ്എഫ് ന്യൂസ് 4നു വേണ്ടി വാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്നതിനിടെ ടെലിവിഷന്‍ അവതാരകന്‍ മൈക് മാക് കോമിക്കും ഫോട്ടോഗ്രാഫര്‍ ആരോണ്‍ സ്‌മെല്‍റ്ററുമാണ് മരിച്ചത്. ആല്‍ബര്‍ട്ടോ കൊടുങ്കാറ്റിനെ തുടര്‍ന്നു ഫ്‌ളോറിഡയില്‍ കനത്ത മഴയും മണ്ണിടിച്ചിലും റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it