Flash News

ആലപ്പുഴയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ആര്‍.എസ്.എസ്. ആക്രമണം

ആലപ്പുഴയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ആര്‍.എസ്.എസ്. ആക്രമണം
X


ആലപ്പുഴ: ഈസ്റ്റര്‍ ദിനത്തില്‍ മാവേലിക്കര ചാരുമൂട്ടില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ആര്‍.എസ്.എസ്. ആക്രമണം. ചാരുംമൂട് കരിമുളക്കല്‍ സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിനു നേരെയാണു ഇന്നലെ പുലര്‍ച്ചെ രണ്ടു മണിക്ക് പ്രദേശത്തെ ആര്‍.എസ്.എസ്. ക്രിമിനലുകളുടേയും കൊട്ടേഷന്‍ സംഘങ്ങളുടേയും നേതൃത്വത്തില്‍ അക്രമമഴിച്ചു വിട്ടത്.

പുലര്‍ച്ചെ ഈസ്റ്റര്‍ കുര്‍ബാനക്കെത്തിയ കോര്‍പ്പിസ്‌കോപ്പ ഫാദര്‍ എം.കെ.വര്‍ഗ്ഗീസിനു നേരെയാണു ആദ്യം കയ്യേറ്റ ശ്രമം ഉണ്ടായത്. ഈസ്റ്റര്‍ പ്രമാണിക്കു വിശ്വാസികളുടെ പ്രദിക്ഷണം ഉണ്ടായതിനാല്‍ സ്ഥിരം പാര്‍ക്ക് ചെയ്യുന്നിടത്തു നിന്നും മാറി പള്ളിക്ക് സമീപം വാഹനം നിര്‍ത്തി വണ്ടിയില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങവേ ഏഴംഗ അക്രമി സംഘം മാരകായുധങ്ങളുമായി പാഞ്ഞടുക്കുകയായിരുന്നു. ഇതു കണ്ട് പരിഭ്രാന്തനായ വൈദികന്‍ ബഹളം വെക്കുന്നത് കേട്ട് പള്ളിക്കുള്ളില്‍ ഉണ്ടായിരുന്ന വിശ്വാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി സംഘം പള്ളി കോമ്പൗണ്ടിലെ ഗാര്‍ഡന്‍ നശിപ്പിച്ചിട്ട് തൊട്ടടുത്ത പള്ളി വക കെട്ടിടത്തിലേക്ക് ഓടി കയറി. തുടര്‍ന്ന് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍,കതകുകള്‍,വാതില്‍ പടികള്‍,ഭിത്തി എന്നിവ അടിച്ചു തകര്‍ത്തു.അടി വസ്ത്രം മാത്രം ധരിച്ചെത്തിയായിരുന്നു ആക്രമണം.
ഇതിനിടയില്‍ ഇടവക വികാരി വിവരമറിയിച്ചതിനെ തുടര്‍ന്ന് നൂറനാട് പോലീസ് സ്ഥലത്തെത്തുകയും സംഭവ സ്ഥലത്ത് നിന്നും ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

പള്ളിയുടെ തൊട്ടടുത്ത് താമസിക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കോലാപ്പി എന്ന് വിളിക്കുന്ന അരുണിനെയാണു പുലര്‍ച്ചെ തന്നെ പിടികൂടിയത്. മറ്റൊരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സുനു സുധാകര്‍,സനല്‍ എന്നിവരും പോലീസ് കസ്റ്റഡിയിലുണ്ട്. സെന്റ് ഗ്രിഗോറിയസ് ഇടവകയുടെ നേതൃത്വത്തില്‍ പള്ളി കോമ്പൗണ്ടില്‍ വോള്‍ട്ട് സെമിത്തേരി പണിയുന്നതുമായി ബന്ധപ്പട്ട് അരുണും സംഘവും ഫാദര്‍ വര്‍ഗ്ഗീസിനെ ഇതിനു മുമ്പും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സെമിത്തേരിക്കെതിരെ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ കരിമുളക്കലിലും പരിസര പ്രദേശങ്ങളിലും ഒപ്പു ശേഖരണം നടത്തിയിരുന്നു.

പള്ളിക്കു നേരെ നടന്ന ആക്രമണത്തില്‍ വിവിധ മതരാഷ്ട്രീയ നേതാക്കള്‍ പ്രതിഷേധിച്ചു.കരിമുളക്കലില്‍ നടന്ന പ്രതിഷേധ യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.മന്ത്രിമാരായ ജി.സുധാകരന്‍,തോമസ് ഐസക്ക്,മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി,കൊടിക്കുന്നില്‍ സുരേഷ് എം.പി,ആര്‍.രാജേഷ് എം.എല്‍.എ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍,സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.പ്രസാദ്, കെ.കെ.ഷാജു,എം.ലിജു,സി.എസ്.സുജാത ചെങ്ങന്നൂരിലെ എല്‍.ഡി.എഫ്,യു.ഡി.എഫ്,എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍, പോപുലര്‍ ഫ്രണ്ട്,എസ്.ഡി.പി.ഐ നേതാക്കള്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it