malappuram local

ആലങ്കോട്, കണ്ണമംഗലം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്



ചങ്ങരംകുളം: ആലങ്കോട്, കണ്ണമംഗലം എന്നീ പഞ്ചായത്തിലേക്ക് ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. പൊന്നാനി നിയോജക മണ്ഡലത്തില്‍ ആലങ്കോട് പഞ്ചായത്തില്‍ എട്ടാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ചിയ്യാനൂര്‍ എഎല്‍പി സ്‌കൂളിലും വേങ്ങര നിയോജക മണ്ഡലത്തില്‍ കണ്ണമംഗലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ചെങ്ങാനി മുനവ്വിറുല്‍ ഉലൂം മദ്‌റസയിലുമായിരുന്നു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ പത്തിന് വോട്ടെണ്ണല്‍ ആരംഭിക്കും. പത്തരയോടെ പൂര്‍ണമായ ഫലം പുറത്തുവരും. ആലങ്കോട് പഞ്ചായത്തിലെ വോട്ടെണ്ണല്‍ രാവിലെ പത്തിന് ചിയ്യാനൂര്‍ ജിഎല്‍പി സ്‌കൂളിലും, കണ്ണമംഗലം പഞ്ചായത്തിലെ വോട്ടെണ്ണല്‍ പത്തോടെ കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് കോണ്‍ഫറണ്‍സ് ഹാളിലുമാണ് നടക്കുന്നത്. ആലങ്കോട് പഞ്ചായത്തിലെ ചിയ്യാനുര്‍ പ്രദേശം ഉള്‍ക്കൊള്ളുന്ന എട്ടാം വാര്‍ഡില്‍ പഞ്ചായത്ത് അംഗം മറിയക്കുട്ടി കബീറിന്റെ മരണമാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്്‌ലിംലീഗിലെ നഫീസാബിയും, സിപിഎം സ്ഥാനാര്‍ഥിയായി സരിതാ മണികണ്ഠനും, ബിജെപി സ്ഥാനാര്‍ഥിയായി ദിവ്യാ അജീഷുമാണ് മല്‍സരിക്കുന്നത്. ഒന്നാം വാര്‍ഡ് അംഗം രാജിവച്ച ഒഴിവിലേക്കാണ് കണ്ണമംഗലം പഞ്ചായത്തില്‍ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. പഞ്ചായത്തിലെ ചെങ്ങാണിയിലെ യുഡിഎഫ് അംഗമായിരുന്ന ഷാജിത രാജിവച്ച ഒഴിവിലേക്കുനടക്കുന്ന തിരഞ്ഞെടുപ്പ്. ചെങ്ങാനിയില്‍ യുഡിഎഫിനായി ആബിദാ അബ്ദുര്‍റഹ്മാനും, ജനകീയ മുന്നണിക്കായി പ്രിയ എന്നിവരുമാണ് മല്‍സര രംഗത്തുള്ളത്.
Next Story

RELATED STORIES

Share it