thiruvananthapuram local

ആറ്റിങ്ങല്‍ ബസ്സപകടം; വാഹനത്തിന്റെ അമിതവേഗത കാരണമെന്ന് ദൃക്‌സാക്ഷികള്‍

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ദേശീയപാതയില്‍ മാമം പാലത്തില്‍നിന്നും സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് വിദ്യാര്‍ഥിനി മരിക്കാനും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായ അപകടത്തിന് കാരണം വാഹനത്തിന്റെ അമിതവേഗതയെന്ന് ദൃക്‌സാക്ഷികള്‍.
തിരക്കേറിയ പാതയില്‍ അതിവേഗത്തിലെത്തിയ ബസ് എതിരേവന്ന ലോറിയെയും ബൈക്കിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് തലകീഴായി മറിയുകയായിരുന്നു. അപകടം നടന്നയുടന്‍ നാട്ടുകാരും യാത്രക്കാരും രക്ഷാപ്രവര്‍ത്തനവുമായി രംഗത്തിറങ്ങുകയായിരുന്നു. ബസ്സിന്റെ മുന്‍വശം മാമം ആറിന്റെ കരയിലെ മണ്‍തിട്ടയില്‍ ഇടിച്ച് പൂഴ്ന്തി നിന്നു. വാഹനത്തിന്റെ പുറകുശം കൈവരിയില്‍ കൊളുത്തി തൂങ്ങിനിന്ന നിലയിലായിരുന്നു. വാഹനത്തിലുണ്ടായിരുന്നവരെ സാഹസികമായാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. അപകടവിവരമറിഞ്ഞെത്തിയ പോലിസും ഫയര്‍ഫോഴ്‌സുംകൂടി ചേര്‍ന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി. ബസ്സിന്റെ മുന്‍വശം മണ്ണില്‍ പൂഴ്ന്തിയതിനാല്‍ ഡ്രൈവറെ പുറത്തെടുക്കാനായില്ല.
വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ബസ് താഴേക്ക് പതിക്കാതിരിക്കാനായി ഫയര്‍ഫോഴ്‌സ് വടംകൊണ്ട് വാഹനം കെട്ടിനിര്‍ത്തിയിരുന്നു. സന്ധ്യയായതിനാല്‍ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വീടുകളില്‍നിന്നും മറ്റും എമര്‍ജന്‍സികളും ടോര്‍ച്ചുകളും ശേഖരിച്ചാണ് വെളിച്ചം ഒരുക്കിയത്. വാഹനത്തില്‍ പുറത്തെടുക്കുമ്പോള്‍ പലര്‍ക്കും ബോധം നഷ്ടപ്പെട്ടിരുന്നു. പരിക്കേറ്റ 33 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഗുരുതരമായി പരിക്കേറ്റ അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
പരിക്കേറ്റവരെ 5, 19 വാര്‍ഡുകളിലാണ് കിടത്തിയിരിക്കുന്നത്. ഗുരുതരമായുള്ളവര്‍ സര്‍ജിക്കല്‍ ഐസിയുവിലും ക്രിറ്റിക്കല്‍ കെയര്‍ ഐസിയുവിലുമാണ്. കൂടുതല്‍ പേര്‍ക്കും തലയ്ക്കും നെഞ്ചിനുമാണ് പരിക്കേറ്റത്. എല്ലുകള്‍ക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍: കോരാണി സ്വദേശി അജി (37), മങ്കാട്ടുമൂല സ്വദേശിനി അനിത (48), മംഗലത്തുനട സ്വദേശിനി അഞ്ജന (18), ഊരുപൊയ്ക സ്വദേശിനി അശ്വതി (16), ഇടയ്‌ക്കോട് സ്വദേശിനി അശ്വതി (19), ഊരുപൊയ്ക സ്വദേശിനി ഗോപിക (16), ആറ്റിങ്ങല്‍ സ്വദേശിനി ജയശ്രീ (24), ആറ്റിങ്ങല്‍ സ്വദേശി മിഥുന്‍ (18), വര്‍ക്കല സ്വദേശിനി സംഗീത (24), കടവിള സ്വദേശിനി സേതുലക്ഷ്മി (18), കടയ്ക്കല്‍ സ്വദേശി ശര്‍മ്മ (29), പാരിപ്പള്ളി സ്വദേശി ഷിജി (19), ആറ്റിങ്ങല്‍ സ്വദേശി സിജിന്‍ (18), അവനനഞ്ചേരി സ്വദേശിനി സൗമ്യ (17), മുടപുരം സ്വദേശി സുമേഷ് (23), ആറ്റിങ്ങല്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ (27), ഊരുപൊയ്ക സ്വദേശി ശിവന്‍ (20), വെള്ളല്ലൂര്‍ സ്വദേശിനി സുമി (18), മാമം സ്വദേശി സനല്‍ (32), കുറക്കട സ്വദേശി സജി (34), നെട്ടയം സ്വദേശി സജികുമാര്‍ (31), കോരാണി സ്വദേശി സജീവ് (34), വാളക്കാട് സ്വദേശിനി നൂര്‍ജഹാന്‍ (32), ഊരുപൊയ്ക സ്വദേശിനി നീതു (18), കുറക്കട സ്വദേശി മോഹനന്‍ (58).
വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം എല്ലാവിധ സജ്ജീകരണവുമായി മെഡിക്കല്‍ കോളജില്‍ സജ്ജരായിരുന്നു.
വരുന്നവരെയനുസരിച്ച് വിദഗ്ധ ഡോക്ടര്‍ സംഘം അത്യാഹിത വിഭാഗത്തില്‍ വച്ചു തന്നെ അവരെ പരിശോധിച്ച് വിദഗ്ധ പരിശോധനയും ചികിത്സയും നല്‍കി അഡ്മിറ്റാക്കി. കാത്തു നിന്ന ജനങ്ങള്‍ക്ക് മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ അപ്പപ്പോള്‍ അറിയിപ്പുകള്‍ നല്‍കി.
ഫൈന്‍ ആര്‍ട്‌സ് കോളജ് ലാബില്‍
തീപ്പിടുത്തം
തിരുവനന്തപുരം: ഫൈന്‍ ആര്‍ട്‌സ് കോളജ് ഇന്നലെ ഉച്ചോടെ തീപ്പിടുത്തമുണ്ടായി. ലാബിലെ പത്ത് കംപ്യൂട്ടറുകളും പത്ത് കംപ്യൂട്ടര്‍ ടേബിളുകളും കത്തി നശിച്ചു.
ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. തീപിടുത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല.
Next Story

RELATED STORIES

Share it