ആറ്റിങ്ങല്‍ കൊലപാതകം; പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ നാളെ പ്രഖ്യാപിക്കും
BY swapna en15 April 2016 7:22 AM GMT
X
swapna en15 April 2016 7:22 AM GMT
ആറ്റിങ്ങല്‍: ആറ്റിങ്ങലിലെ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ നിനോ മാത്യുവും കാമുകി അനുശാന്തിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കെതിരായി പ്രോസിക്യൂഷന് ആരോപിച്ച എല്ലാ കുറ്റങ്ങളും ശരിയാണെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. കാമുകിയായ അനുശാന്തിയുടെ മകളെയും അനുശാന്തിയുടെ ഭര്‍തൃമാതാവിനെയും പ്രതി നിനോ പട്ടാപ്പകല്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകം, തെളിവു നശിപ്പിക്കല്‍, ഗുഢാലോചന എന്നീ കുറ്റങ്ങളാണ് നിനോയ്ക്കെതിരേ ചുമത്തിയത്. ഗുഢാലോചന കുറ്റമാണ് അനുശാന്തിയ്ക്കെതിരേ ചുമത്തിയത്. അനുശാന്തിയുടെ നാലുവയസ്സുകാരി മകള്‍ സ്വാസ്തിക, ഭര്‍ത്തൃ മാതാവ് ഓമന(67)എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. 2014 ഏപ്രില്‍ 16നാണ് കൃത്യം നടന്നത്. അനുശാന്തിയുടെ ഭര്‍ത്താവ് ലീജിഷിനെയും കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇയാള്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT