Flash News

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി
X



തിരുവനന്തപുരം:
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയായി ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. കൊലപാതകത്തിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും സമാധാന ശ്രമങ്ങള്‍ക്ക് തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊലപാതകത്തില്‍ കണ്ടാലറിയാവുന്ന ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജുവിന്റെ സുഹൃത്ത് രാജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Next Story

RELATED STORIES

Share it