Districts

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അറസ്റ്റിനെതുടര്‍ന്ന് കൂത്തുപറമ്പ് പോലിസ് സ്‌റ്റേഷന് നേരേ ബോംബേറ്

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അറസ്റ്റിനെതുടര്‍ന്ന് കൂത്തുപറമ്പ് പോലിസ് സ്‌റ്റേഷന് നേരേ ബോംബേറ്
X
കൂത്തുപറമ്പ്: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. കൊലക്കേസ് പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകരേ ഇന്നലെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പോലിസ് സ്‌റ്റേഷന് നേരേ ബോംബേറ്. സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണ് ബോംബേറിഞ്ഞതെന്നാണ് പോലിസ് നിലപാട്.



പിണറായിയിലെ കെ മോഹനന്‍ വധക്കേസിലെ പ്രതിയാണ് അറസ്റ്റിലായവരിലുള്ള പ്രേംജിത്ത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍. കഴിഞ്ഞ ദിവസം പാനൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ പ്രേംജിത്തും സംഘവുമാണ് ശ്രമിച്ചതെന്ന കണ്ടെത്തലോടെയാണ് അറസ്റ്റ് ഉണ്ടായത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 4 സിപിഎം പ്രവര്‍ത്തകര്‍ക്കാണ് പാനൂര്‍, മട്ടന്നൂര്‍ മേഖലയിലെ സംഘര്‍ഷത്തില്‍ വെട്ടേറ്റത്.
Next Story

RELATED STORIES

Share it