ആര്‍എസ്എസ് പരിപാടിയില്‍ പ്രണബ് പങ്കെടുക്കരുത്: ചെന്നിത്തല

തിരുവനന്തപുരം: ജൂണ്‍ ഏഴിന് ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുന്‍ രാഷ്ട്രപതി  പ്രണബ് കുമാര്‍ മുഖര്‍ജിക്ക് കത്തയച്ചു. മുന്‍ രാഷ്ട്രപതി എന്ന നിലയിലും കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവ് എന്ന നിലയിലും രാജ്യം ഏറെ ബഹുമാനിക്കുന്ന അദ്ദേഹത്തിന്റെ ഈ നിലപാട് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാജ്യത്തെ വലിയ വിഭാഗം ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നതാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.   കഴിഞ്ഞ 30ലധികം വര്‍ഷങ്ങളായി പ്രണബ് കുമാര്‍ മുഖര്‍ജിയുമായി അടുത്ത വ്യക്തിബന്ധമുള്ളയാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ നിലപാടിനോട് ഒരിക്കലും തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറയുന്നു.
Next Story

RELATED STORIES

Share it