Flash News

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബ് മുഖര്‍ജിയുടെ നീക്കത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബ് മുഖര്‍ജിയുടെ നീക്കത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്
X
നാഗ്പൂര്‍: ജൂണില്‍ നാഗ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നീക്കത്തെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡേ.ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ചതില്‍ തെറ്റില്ല. മികച്ച ചിന്തകനും മതേതര കാഴ്ചപ്പാടുമുള്ള വ്യക്തിയാണ് അദ്ദേഹം.അദ്ദേഹത്തിന്റെ പ്രസംഗം ആര്‍എസ്എസില്‍ മാറ്റാമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഷിന്‍ഡേ ചൂണ്ടികാട്ടുന്നു.തനിക്ക് പറയാനുള്ളത് പരിപാടിയില്‍ പറയുമെന്നാണ് ഇതുസംബന്ധിച്ച വിമര്‍ശനങ്ങളോട് മുഖര്‍ജി പ്രതികരിച്ചിരുന്നത്.



ആര്‍എസ്എസ് ആസ്ഥാനത്തു സ്വയംസേവകരെ അഭിസംബോധന ചെയ്യാനുള്ള പ്രണബ് മുഖര്‍ജിയുടെ തീരുമാനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജാഫര്‍ ഷെരീഫ് പ്രണബ് മുഖര്‍ജിക്കു കത്തെഴുതിയിരുന്നു.
മതനിരപേക്ഷതയുടെ താല്‍പര്യ സംരക്ഷണത്തിന് ആര്‍എസ്എസ് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം പ്രണബ് മുഖര്‍ജി പിന്‍വലിക്കണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി ഹനുമന്ത റാവു പറഞ്ഞു. ഉന്നതമായ രാഷ്ട്രപതി പദവി അലങ്കരിച്ച വ്യക്തിയായ മുഖര്‍ജി ആര്‍എസ്എസിന്റെ ചടങ്ങില്‍ പങ്കെടുക്കരുത്. ആര്‍എസ്എസ് വര്‍ഗീയ സംഘടനയാണ്. ആര്‍എസ്എസ് ഹിന്ദുത്വത്തെക്കുറിച്ചാണു ചിന്തിക്കുന്നത്. അവര്‍ മതേതരവാദികളല്ല. ഹിന്ദുരാഷ്ട്രമാണ് അവര്‍ ആവശ്യപ്പെടുന്നത്. എങ്ങനെയാണു മുഖര്‍ജിക്ക് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ തോന്നുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
Next Story

RELATED STORIES

Share it