Flash News

ആര്‍എസ്എസ് എല്ലാ മന്ത്രാലയങ്ങളിലും തങ്ങളുടെ ആളുകളെ കയറ്റുന്നു- രാഹുല്‍ ഗാന്ധി

ആര്‍എസ്എസ് എല്ലാ മന്ത്രാലയങ്ങളിലും തങ്ങളുടെ ആളുകളെ കയറ്റുന്നു- രാഹുല്‍ ഗാന്ധി
X
കലബുറഗി: ആര്‍എസ്എസ് എല്ലാ മന്ത്രാലയങ്ങളിലും തങ്ങളുടെ  ആളുകളെ നിയമിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്‍ഡിഎ മുന്നണയിലെ മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആകുന്നില്ല.  എല്ലാ മന്ത്രാലയങ്ങളിലും മന്ത്രിമാര്‍ക്കൊപ്പം ആര്‍എസ്എസുകാരനായ ഒരാളെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ചിട്ടുണ്ട്.



മന്ത്രിമാരല്ല ഇവരെ നിയന്ത്രിക്കുന്നതെന്നും ആര്‍എസ്എസിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് ഇവരെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.കര്‍ണാട നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ നടത്തിയ പര്യടനത്തിനിടെ കഴിഞ്ഞ ദിവസം നടന്ന കലബുറഗിയിലെ പൊതുപരിപാടിക്കിടെയാണ് രാഹുലിന്റെ പ്രസ്താവന.
Next Story

RELATED STORIES

Share it