malappuram local

ആര്‍എസ്എസ് അജണ്ടക്കെതിരെ കോണ്‍ഗ്രസ് മൗനം പാലിക്കുന്നു: മന്ത്രി കെ ടി ജലീല്‍

പുത്തനത്താണി: ആര്‍ എസ്എസ് അജണ്ടക്കെതിരെ കോണ്‍ഗ്രസ് അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസിനു ഇന്ത്യയുടെ മതനിരപേക്ഷ മനസ്സ് മനസിലാക്കാന്‍ പറ്റുന്നില്ലന്നും മന്ത്രി കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു.സിപിഎം വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം കടുങ്ങാത്തുകുണ്ടില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയാ സെക്രട്ടറി കെ പി ശങ്കരന്‍ അധ്യ ക്ഷത വഹിച്ചു. ടി കെ ഹംസ,എന്‍ എ മമ്മുട്ടി, വി പി സക്കറിയ, കെ രാമദാസ്,സി കെ ബാവക്കുട്ടി, പി സി കബീര്‍ ബാബു സംസാരിച്ചു. സമ്മേളനത്തിനു സമാപനം കുറിച്ച് കുറുക്കോള്‍ കുന്നില്‍ നിന്നും റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും നടന്നു. ഏരിയാ സെക്രട്ടറിയായി കെ പി ശങ്കരനെ വീണ്ടും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it