ആരെയും നിരാശപ്പെടുത്താതെ ഇന്ത്യയുടെ സിലിക്കണ്‍ വാലി

ബംഗളൂരു: ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബംഗളൂരുവില്‍ ബിജെപിക്കും കോണ്‍ഗ്രസ്സിനും സീറ്റ് നിലയില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല. പ്രധാനമായും നഗര, അര്‍ധനഗര വോട്ടുകളുള്ള ബംഗളൂരു 2013 വരെ ബിജെപിയോടൊപ്പമായിരുന്നു.
2008ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗളൂരുവിലെ 30 മണ്ഡലങ്ങളില്‍ 19 എണ്ണം തൂത്തുവാരിയിരുന്നു. എന്നാല്‍ 2013ഓടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു.2013ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 13 സീറ്റുകള്‍ നേടിയിരുന്നു. ഇത്തവണ ഒമ്പതു സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. 2013ല്‍ 12 സീറ്റ് നേടിയ ബിജെപി ഇത്തവണ 13 സീറ്റും ജെഡിഎസില്‍ ഒറ്റ സീറ്റില്‍ നിന്നും തങ്ങളുടെ നില മെച്ചപ്പെടുത്തി രണ്ടു സീറ്റും നേടിയിരിക്കുകയാണ്. 28 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
വോട്ടര്‍ ഐഡി കാര്‍ഡ് വിവാദത്തെ തുടര്‍ന്ന് രാജ രാജ്വേഷരി മണ്ഡലത്തിലും ബിജെപി എംഎല്‍എയുടെ മരണത്തെ തുടര്‍ന്നു ജസനഗറിലും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഈ രണ്ടു മണ്ഡലങ്ങളിലും മെയ് 28ന് തിരഞ്ഞെടുപ്പ് നടക്കും.
നിരവധി ഐടി, ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനമായ ബംഗളൂരുവില്‍ 51 ശതമാനം പോളിങ് മാത്രമാണ് നടന്നത്.
Next Story

RELATED STORIES

Share it