Flash News

ആരാധനാലയ പരിസരത്തും ആയുധ പരിശീലനം : പിണറായി



കണ്ണൂര്‍: ദേശസ്‌നേഹം വളര്‍ത്താനെന്ന പേരില്‍ ചില പരിശീലന കേന്ദ്രങ്ങള്‍ മനുഷ്യത്വം വരെ ഊറ്റിയെടുക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തളാപ്പില്‍ സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ സൈനിക പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രം ഗ്രാന്‍മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാരീരിക പരിശീലനമെന്ന പേരില്‍ ആയുധ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. വേഗത്തില്‍ ആളെ കൊല്ലാനാണ് ഇത്തരം കേന്ദ്രങ്ങളും സംഘടനകളും പഠിപ്പിക്കുന്നത്. പവിത്രമായ ആരാധനാലയങ്ങളുടെ പരിസരം വരെ ഇതിനായി ഉപയോഗിക്കുന്നു. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരേ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it