ആരാധകന്‍ വലിച്ചെറിഞ്ഞ റൊട്ടിയില്‍ ചുംബിച്ചു; കൈയടി നേടി മസൂദ് ഓസില്‍
BY vishnu vis28 April 2018 7:39 AM GMT
X
vishnu vis28 April 2018 7:39 AM GMT
ലണ്ടന്‍: ഭക്ഷണത്തിന്റെ മാഹാത്മ്യം ലോക ജനതയ്ക്ക് മുന്നില്‍ കാട്ടിക്കൊടുത്ത് ആഴ്‌സനലിന്റെ ജര്‍മന്‍ താരം മസൂദ് ഓസില്‍. കഴിഞ്ഞ ദിവസം നടന്ന അത്‌ലറ്റികോ മാഡ്രിഡിനെതിരായ യൂറോപ്പാ ലീഗ് മല്‍സരത്തിനിടെയാണ് ലോകത്തിന്റെ കൈയടി നേടിയ സംഭവം. മല്‍സരത്തിനിടെ അത്‌ലറ്റികോ മാഡ്രിഡ് ആരാധകന്‍ ഒരു റൊട്ടിക്കഷ്ണം ഗ്രൗണ്ടിലേക്ക് എറിയുകയായിരുന്നു. പെട്ടെന്ന് തന്നെ റൊട്ടിയില്‍ ചുംബിച്ച് നെറ്റിയില്‍ തൊട്ട് റൊട്ടി നിലത്ത് വച്ചു. ഇതിലൂടെ ഭക്ഷണത്തെ ബഹുമാനിക്കുകയെന്ന വലിയ സന്ദേശമാണ് ഓസില്‍ ലോകത്തോട് പറഞ്ഞത്. ഓസിലിന്റെ പ്രവര്‍ത്തിയെ കൈയടിയോടെ കാണികള്‍ ഏറ്റെടുത്തതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് താരത്തിന് ലഭിച്ചത്.
മുസ്‌ലിം തുര്‍ക്കിഷ് നിയമപ്രകാരം ഭക്ഷണം പാഴാക്കുന്നത് പാപമാണ്. ഭക്ഷണം നല്‍കിയ ദൈവത്തിന് നന്ദി പറയുകയും സ്തുതിക്കുകയുമാണ് ഓസില്‍ ഇതിലൂടെ ചെയ്തത്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT