Second edit

ആയുധവും പതാകയും



1962ലെ ഇന്ത്യ-ചൈനാ യുദ്ധത്തില്‍ ഇസ്രായേലില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുമ്പോള്‍ അവ വഹിക്കുന്ന കപ്പലുകളില്‍ അവരുടെ ദേശീയപതാക ഉണ്ടാവരുതെന്ന് ഇന്ത്യ ശഠിച്ചത് എന്തിനായിരുന്നു?ജറുസലേമിലെ നയതന്ത്രപരമായ പുരാരേഖകള്‍ പരിശോധിച്ച ദ ഹിന്ദു ദിനപത്രം പുറത്തുകൊണ്ടുവന്നത് രസകരമായ ചില വസ്തുതകളാണ്. മതാടിസ്ഥാനത്തിലുള്ള ഇസ്രായേല്‍ രാഷ്ട്രസ്ഥാപനത്തിന് അക്കാലത്തേ മഹാത്മാഗാന്ധി എതിരായിരുന്നു. സങ്കുചിതമായ സയണിസത്തെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. എല്ലാ അന്താരാഷ്ട്ര മര്യാദകളെയും ലംഘിച്ചുകൊണ്ട് പശ്ചിമേഷ്യയില്‍ യഹൂദരാജ്യം സ്ഥാപിക്കാന്‍ കൂട്ടുനിന്നത് ഇംഗ്ലണ്ടാണ്. ഒന്നാം ലോകയുദ്ധകാലത്ത് ഐക്യകക്ഷികളെ യഹൂദര്‍ സഹായിച്ചതിനുള്ള പ്രത്യുപകാരം.എന്നാല്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഗവണ്‍മെന്റ്് ഇസ്രായേലിനെ പരമാധികാര രാജ്യമായി അംഗീകരിക്കുകയാണുണ്ടായത്. 1962ല്‍ ഉണ്ടായ യുദ്ധകാലത്ത് ഇസ്രായേല്‍ ഇന്ത്യക്ക് ആയുധം നല്‍കിയത് അതിന്റെ അടിസ്ഥാനത്തിലാണ്. ഇതുസംബന്ധിച്ച് നെഹ്‌റുവും അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്‍ ഗുറിയനും തമ്മില്‍ നടന്ന കത്തിടപാടുകള്‍ പരിശോധിച്ചപ്പോഴാണ് ഇന്ത്യയുടെ ഇരട്ടത്താപ്പ് വ്യക്തമായത്. ആയുധങ്ങള്‍ നല്‍കാന്‍ ഇസ്രായേല്‍ സമ്മതിച്ചപ്പോള്‍ അവരുടെ ദേശീയപതാകകള്‍ ആയുധക്കപ്പലില്‍ നാട്ടരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍, പതാക ഇല്ലെങ്കില്‍ ആയുധവുമില്ല എന്നായിരുന്നു യഹൂദരാഷ്ട്രത്തിന്റെ നിലപാട്. ആയുധം എത്തിയതും അങ്ങനെത്തന്നെയായിരുന്നു.
Next Story

RELATED STORIES

Share it