ആമ്പല്ലൂരില്‍ സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം; മൂന്നു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു
BY kasim kzm15 July 2018 4:42 AM GMT
kasim kzm15 July 2018 4:42 AM GMT
പുതുക്കാട്: ആമ്പല്ലൂര്‍ വെണ്ടോരില്‍ മത്സരയോട്ടം നടത്തിയ രണ്ട് സ്വകാര്യ ബസ്സുകളും കാറും അപകടത്തില്‍പ്പെട്ടു. തൃശൂരില്‍ നിന്ന് വരന്തരപ്പിള്ളിയിലേക്ക് പോകുകയായിരുന്ന അയ്യപ്പജ്യോതി, അഖില്‍ദാസ് എന്നീ ബസ്സുകളാണ് മല്‍സരയോട്ടം നടത്തിയത്. എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കിട്ട ഒരു ബസ്സിന് പുറകില്‍ കാര്‍ വന്നിടിക്കുകയായിരുന്നു.
ഇതിനിടെ ബസ്സുകളുടെ അരികുകള്‍ തമ്മില്‍ ഇടിക്കുകയായിരുന്നു. രണ്ടു ബസ്സിലും നിറയെ യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. പാലിയേക്കരയില്‍ നിന്നും ആരംഭിച്ച മല്‍സരയോട്ടം കണ്ട് യാത്രക്കാര്‍ ബഹളംവെച്ചങ്കിലും ബസ്സുകള്‍ അപകടകരമായ രീതിയില്‍ പോകുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്നെത്തിയ പുതുക്കാട് പോലിസ് ബസ് ഡ്രൈവര്‍മാരായ ഇഞ്ചക്കുണ്ട് സ്വദേശി നിധിന്, നന്തിപുലം സ്വദേശി രാജീവ് എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും, ഗതാഗത തടസം സൃഷ്ടിച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന് പുതുക്കാട് പോലിസ് റിപോര്‍ട്ട് നല്കി.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT