ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ കൊറിയ വീണു
BY eyaz ev sports7 Oct 2017 5:48 PM GMT
X
eyaz ev sports7 Oct 2017 5:48 PM GMT
കൊച്ചി: ഗ്രൂപ്പ് ഡിയില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ ആഫ്രിക്കന്‍ ടീമായ നൈജറിന് ജയം. ഏകപക്ഷിയമായ ഒരു ഗോളിന് ഉത്തരകൊറിയയെയാണ് നൈജര്‍ മുട്ടുകുത്തിച്ചത്. മുന്നേറ്റ നിര താരം സലിം അബ്ദോറഹ്മാനെ 59-ാം മിനിട്ടില്‍ നേടിയ ഗോളിലാണ് നൈജര്‍ വിജയം കൊയ്തത്. ചരിത്രത്തില്‍ ആദ്യമായി ലോകകപ്പിനെത്തിയ നൈജറിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഇന്നലത്തെ ജയം. തുല്യശക്തികളായാണ് ഇരുടീമുകളും ആദ്യപകുതിയില്‍ പോരാടിയത്. മധ്യഭാഗത്ത് കളി നിയന്ത്രിച്ച നൈജറിന്റെ ക്യാപ്റ്റന്‍ റിച്ചാര്‍ഡ് അല്‍ഫാരി പരിക്കേറ്റ് പുറത്തുപോയതും നൈജറിന് തിരിച്ചടിയായി. കാര്യമായ ആവേശങ്ങളില്ലാതെയാണ് ആദ്യപകുതി അവസാനിച്ചത്. ‘രണ്ടാം പകതി തുടങ്ങിയതും നൈജറിന്റെ മുന്നേറ്റത്തിലൂടെ. ഒടുവില്‍ 59-ാം മിനിട്ടില്‍ സലിം അബ്ദോറഹ്മാനെയിലൂടെ നൈജീരിയ മുന്നിലെത്തി. വലതു വിങില്‍ ഉയര്‍ന്നു വന്ന പന്തു മനോഹരമാക്കി കാലിലൊതുക്കിയ മധ്യനിരതാരം ഹബീബു സോഫിയാനിക്കാണ് ഒന്നാം ഗോളിന്റെ എല്ലാ അവകാശങ്ങളും നല്‍കേണ്ടത്. ഗോള്‍ പോസ്റ്റിനു പുറത്തു ലഭിച്ച പന്തു ഡിഫന്‍ഡര്‍മാരുടെ ശ്രദ്ധയൊഴിഞ്ഞുനിന്ന സലിമിന് സോഫിയാനി മറിച്ചു നല്കി. ഒന്നു വെട്ടിയൊഴിഞ്ഞു സലീം പന്തു ഗോള്‍ പോസ്റ്റിലേക്കു തൊടുത്തു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ബൂട്ട് കെട്ടുന്ന നൈജറിന്റെ ചരിത്രതാളുകളിലേക്കുകൂടിയാണ് അബ്ദോറഹ്മാനെ ഗോള്‍ പായിച്ചത്. പിന്നീടുള്ള സമയത്ത് ലീഡ് നിലനിര്‍ത്തിയ നൈജര്‍ വിജയം അക്കൗണ്ടിലാക്കിയാണ് കൊച്ചിയില്‍ ബൂട്ടഴിച്ചത്.
ഇറാന് ജയം
പനാജി: ഗ്രൂപ്പ് സിയിലെ വാശിയേറിയ പോരാട്ടത്തില്‍ ഇറാന് തകര്‍പ്പന്‍ ജയം. ഗ്വിനിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇറാന് പരാജയപ്പെടുത്തിയത്. ഗോളൊഴിഞ്ഞ ഒന്നാം പകുതിക്ക് ശേഷമാണ് മല്‍സരത്തിലെ നാല് ഗോളുകളും പിറന്നത്. അല്ലാഹ്യര് സയ്യാദ് (59), മുഹമ്മദ് ഷറഫി (70), സയ്യിദ് കരിമി (90) എന്നിവര്‍ ഇറാന് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഫാന്ഡ്ജി ടൗറിയാണ് (91) ഗ്വിനിയ്ക്കായി ആശ്വാസ ഗോള്‍ നേടിയത്.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT