Flash News

ആന്റിപൈറസി സെല്‍ റെയ്ഡ് ; 15 പേര്‍ അറസ്റ്റില്‍



തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആന്റി പൈറസി സെല്‍ നടത്തിയ പരിശോധനയില്‍  വ്യാജ സിഡി/ഡിവിഡി വില്‍പ്പനയുമായി ബന്ധപ്പെട്ട് 15 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം വര്‍ക്കല മൈതാനം റോഡില്‍ 3 ജി മൊബൈല്‍സ് ഷോപ്പുടമ നിഷാദ്, ആറ്റിങ്ങല്‍ ബോയ്‌സ് ഹൈസ്‌കൂളിനു സമീപം ഹോം വീഡിയോ ഷോപ്പുടമ സിജാദ്, കാട്ടാക്കട പൂവച്ചല്‍ നിയോണ്‍ കംപ്യൂട്ടര്‍ ഷോപ്പുടമ ഷിബിന്‍ കുമാര്‍, നേമം കാക്കാമൂല ന്യൂ ഷൈന്‍ മൊബൈല്‍സ് ഷോപ്പുടമ സോജന്‍, കൊല്ലം പാരിപ്പള്ളി ചന്തയില്‍ തട്ടില്‍ സിഡി വ്യാപാരം നടത്തിയിരുന്ന ഷാനു, പത്തനംതിട്ട തിരുവല്ല മെലടി സിഡി ഷോപ്പുടമ ജോയ് വര്‍ഗീസ്, അടൂരില്‍ സര്‍ഗം മ്യൂസിക് ഷോപ്പുടമ ശ്രീകുമാര്‍, ആലപ്പുഴ കായംകുളം കറ്റാനം ഗാനം തീയേറ്ററിന് എതിര്‍വശം പുഞ്ചിരി വീഡിയോസ് ഷോപ്പുടമ സുബിത് ബേബി, എടത്വാ സിറ്റി കാസറ്റ്‌സ് ഷോപ്പുടമ ഷാജിമോന്‍ ജോസഫ്, കോട്ടയം തിരുനക്കര തട്ടില്‍ സിഡി വ്യാപാരം നടത്തിയിരുന്ന രാജേന്ദ്രന്‍, ഷാജി, എറണാകുളം പെരുമ്പാവൂര്‍ ഗാന്ധിബസാര്‍ എന്ന സ്ഥലത്ത് കംപ്ലീറ്റ് ഷോപ്പുടമ അന്‍വര്‍, പിപി റോഡില്‍ രാഗം മ്യൂസിക് ഷോപ്പുടമ സിദ്ദീഖ്, മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ചിത്രാലയ ഷോപ്പുടമ ബാബുരാജന്‍, കുറ്റിപ്പുറം ടൗണില്‍ പട്ടുറുമാല്‍ മൂവി ഗാലറി ഷോപ്പുടമ മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നു പകര്‍പ്പവകാശമില്ലാത്ത പുതിയ മലയാള സിനിമകളുടെ ശേഖരവും ഇവ കോപ്പി ചെയ്യാന്‍ ഉപയോഗിച്ച കംപ്യൂട്ടറുകള്‍, എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ തുടങ്ങിയ ഉപകരണങ്ങളും പോലിസ് കണ്ടെടുത്തു. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്ത്വത്തിലാണു പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it