Flash News

ആധുനിക കോച്ചുകളുമായി റെയില്‍വേ



ഭുവനേശ്വര്‍: അഹ്മദാബാദ് എക്‌സ്പ്രസ്-പുരി, പുരി-ഹോറ എക്‌സ്പ്രസ് ട്രെയിനുകളില്‍ യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സാധാരണ കോച്ചുകള്‍ മാറ്റി പകരം എല്‍എച്ച്ബി (ലിന്‍കെ ഹോഫ്മാന്‍ ബസക്) കോച്ചുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു.അപകടസമയത്ത് തകര്‍ന്നു വീഴുകയോ ഒന്നിനുമുകളില്‍ മറ്റൊന്ന് ഇടിച്ചുകയറുകയോ ചെയ്യാത്ത ആന്റി ടെലസ്‌കോപിക് സംവിധാനത്തോടെയാണ് എല്‍എച്ച്ബി കോച്ചുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഉയര്‍ന്ന പദവിയുള്ള യാത്രക്കാര്‍ക്കു വേണ്ടിയും മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും വേണ്ടിയാണ് ഇത്തരം കോച്ചുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ രാജധാനി എക്‌സ്പ്രസ്, പുരുഷോത്തം എക്‌സ്പ്രസ്, തുരന്തോ എക്‌സ്പ്രസ്, ശദാബ്ദി എക്‌സ്പ്രസ് എന്നിവയില്‍ എല്‍എച്ച്ബി കോച്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it