ആധാറിലെ തകരാര്‍: പെന്‍ഷനുകള്‍ മുടങ്ങുന്നുവെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി:  ആധാര്‍ രേഖകളുടെ സാങ്കേതിക തകരാറു കാരണം ലക്ഷക്കണക്കിന് പേര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നില്ലെന്ന് ബിജെപി എംപി. ആധാറിലെ വിരലടയാളവുമായി യോജിക്കാത്തതിനെ തുടര്‍ന്നാണ് നിരവധി പേര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാതിരിക്കുന്നതെന്ന് ഔറംഗാബാദില്‍ നിന്നുള്ള ലോക്‌സഭാംഗവും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. ആധാര്‍ പദ്ധതിമൂലം പ്രായമായവരും അംഗവൈകല്യമുള്ളവരും ഏറെ പ്രയാസത്തിലായെന്ന് എംപി കുറ്റപ്പെടുത്തി. വെള്ളിയാഴ്ച ലോക്‌സഭയുടെ ശൂന്യവേളയിലാണ് ബിജെപി നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ അമ്മയ്ക്ക് മൊബൈല്‍ സിം കാര്‍ഡ് എടുക്കുന്നതിന് അപേക്ഷിച്ചപ്പോള്‍ വിരലടയാളം യോജിക്കുന്നില്ലെന്ന് പറഞ്ഞ് സിം നല്‍കാന്‍ വിസമ്മതിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ അമ്മയുടെ കാര്യം ഇതാണെങ്കില്‍ സാധാരണക്കാരുടെ ക്ഷേമപെന്‍ഷനുകള്‍ എത്രത്തോളം തടസ്സപ്പെടുന്നുണ്ടാവുമെന്ന് ഓര്‍ത്തുനോക്കണമെന്നായിരുന്നു ബിജെപി നേതാവ് ലോക്‌സഭയില്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it