malappuram local

ആദ്യദിനം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി സ്വകാര്യ ബസ്

മലപ്പുറം:  പ്രവേശനോല്‍സവത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി ഒരു സ്വകാര്യ ബസ്. പുലാമന്തോള്‍-മലപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിപി ബസ്സാണ് പ്രവേശനോല്‍സവത്തില്‍ വിദ്യാര്‍ഥികള്‍ക്കു സൗജന്യ യാത്രയൊരുക്കുന്നത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിപി ബസ് നേരത്തെയും സര്‍വീസ് നടത്തിയിട്ടുണ്ട്.
നിര്‍ധനരായ രോഗികള്‍ക്കു വേണ്ടിയും പാവപ്പെട്ടവരെ സഹായിക്കുന്നതിനുമായി ഫണ്ട് സമാഹരണവും നടത്തിയിരുന്നു. ഇത്തവണ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി മാതൃകയാവുകയാണ് വിപി ബസ്. പുലാമന്തോള്‍-മലപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സില്‍ ഇവിടങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ യാത്ര. രാവിലെയും വൈകീട്ടും ഈ സൗജന്യം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. പ്രതിദിനം രണ്ടായിരത്തോളം രൂപയാണ് വിദ്യാര്‍ഥികളില്‍ നിന്നു ലഭിക്കുന്നത്. സ്വകാര്യ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ എപ്പോഴും സംഘര്‍ഷമുണ്ടാവാറുണ്ട്. എന്നാല്‍, വിദ്യാര്‍ഥികളുമായി സംഘട്ടനമല്ല സൗഹാര്‍ദമാണ് വേണ്ടതെന്ന് ജീവനക്കാരെ ബോധവല്‍ക്കരിക്കുകയാണ് സൗജന്യ യാത്ര കൊണ്ട് ലക്ഷ്യമിടുന്നതെന്ന ബസ്സുടമ വി പി ഷംസുദ്ദീന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ മക്കളായ റിന്‍ഷ, ഷഹല്‍ എന്നിവരും ഈ ബസ്സിലാണ് സ്‌കൂളിലേയ്ക്കു പോവാറ്. സാധാരണക്കാരുടെ മക്കളെ സഹായിക്കുകയെന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും വി പി ഷംസുദ്ധീന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it