Flash News

ആദ്യകാല ബോളിവുഡ് നടി ഗീതാ കപൂറിനെ മകന്‍ ഉപേക്ഷിച്ചു



മുംബൈ: പകീസ സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ഗീതാ കപൂറിനെ കോറിയോഗ്രാഫറായ മകന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു. രണ്ടു മക്കളുള്ള ഇവരെ ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ഉപേക്ഷിച്ചിട്ട.് ഗീതാ കപൂറിന്റെ സിനിമാ ബന്ധം പുറത്തുവരുന്നത് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്ന ഗോരേഗാവിലെ എസ്ആര്‍വി ആശുപത്രിയിലേക്ക് സിനിമാ നിര്‍മാതാക്കള്‍ എത്തിയതോടെയാണ്. 16 വര്‍ഷത്തോളമെടുത്ത് നിര്‍മിച്ച ഇതിഹാസ ചിത്രം പകീസ കമല്‍ അമ്രോഹിതന്റെ ഭാര്യ മീനാകുമാരിക്ക് സമര്‍പ്പിച്ചതായിരുന്നു. കമല്‍ അമ്രോഹിയുടെ മകന്‍ താജ്ദാര്‍, ഗീതാ കപൂര്‍ സിനിമയുടെ ഭാഗമായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗീതാ കപൂറിനെ മറ്റു പല വിരുന്നുകളില്‍ വച്ച് കണ്ടിട്ടുണ്ടെന്നും എന്നാല്‍, 40 വര്‍ഷത്തോളമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും താജ്ദാര്‍ പറഞ്ഞു. ജൂഹു പ്രദേശത്ത് 20 വര്‍ഷത്തോളമായി താമസിച്ചു വരികയായിരുന്ന ഗീതയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നതിനു മൂന്നുമാസം മുമ്പാണ് ഗോരെഗാവിലെ ഫഌറ്റിലേക്ക് താമസം മാറിയത്. ജൂഹുവിലെ സ്വത്ത് മകന്റെ ചികില്‍സയ്ക്കു വേണ്ടി വിറ്റുവെന്നാണ് ഇവര്‍ പറയുന്നത്. ഏപ്രില്‍ 21നാണ് ഗീതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Next Story

RELATED STORIES

Share it