Flash News

ആദിവാസി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍



നെടുങ്കണ്ടം: ആദിവാസി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കോമ്പയാര്‍ ചരുവിള വിനോദ് (മനോജ്-36) ആണു പിടിയിലായത്. പാമ്പാടുംപാറ സ്വദേശിനിയായ യുവതിയാണു പീഡനത്തിന് ഇരയായതെന്ന് പോലിസ് പറഞ്ഞു. കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി കട്ടപ്പന ഡിവൈഎസ്പി ഓഫിസില്‍ നിന്ന് അറിയിച്ചു. ബിജെപി പ്രവര്‍ത്തകനായ വിനോദ് വിവിധ കേസുകളില്‍ പ്രതിയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it