malappuram local

ആദിവാസികള്‍ക്ക് നല്‍കാനുള്ള മരിച്ചീനി കമ്പുകള്‍ നശിക്കുന്നു

അരീക്കോട്: ആദിവാസികള്‍ക്ക് വിതരണത്തിന് എത്തിയ മരച്ചീനി കമ്പുകള്‍ ദ്രവിച്ച് തുടങ്ങി. ഓടക്കയം, മൈലാടി, ആദിവസി കോളനിയില്‍ വിതരണത്തിന് എത്തിച്ച മരിച്ചീനി കമ്പുകളാണ് ഊര്‍ങ്ങാട്ടീരി കൃഷിഭവന്റെ ഗോവണി കൂട്ടില്‍ പുഴുകുത്തേറ്റ് നശിക്കുന്നത്. ഊര്‍ങ്ങാട്ടീരി പഞ്ചായത്തില്‍ കാര്‍ഷിക വികസനത്തിനായി പ്രത്യേക ഫണ്ട് വകയിരുത്തുകയും സൗജന്യമായി ആദിവാസികളുടെ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനും വകയിരുത്തിയ ഫണ്ടും ഉപയോഗിച്ചാണ് മരിച്ചീനി കമ്പുകള്‍ കൃഷിഭവനില്‍ എത്തിച്ചത്. മുന്തിയ ഇനം കമ്പുകളാണ് വിതരണത്തിനായി എത്തിച്ചെതെങ്കിലും വിതരണത്തിന് കാലംതാമസം നേരിട്ടത്തോടെ ഇവ പൂര്‍ണമായും ഉപയോഗ യോഗ്യമല്ലാതായി.
ഗ്രാമപ്പഞ്ചായത്ത് മരച്ചീനി കമ്പുകള്‍ ആദിവാസികള്‍ക്ക് വിതരണത്തിന് തിയ്യതി കണ്ടെത്താന്‍ കഴിയാത്തതാണ് പദ്ധതി താളംതെറ്റാനുള്ള കാരണമായി കൃഷി ഓഫിസില്‍ നിന്നുള്ള വിവരം.
ഉണങ്ങി നശിച്ച മരച്ചീനി കമ്പുകള്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്താല്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പഞ്ചായത്ത് ഭരണ സമിതിയെ പ്രസിസന്ധിയിലാക്കിയിരിക്കുയാണ്. ആദിവാസികളുടെ കാര്‍ഷിക വികസനത്തിനായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്ത് കോടി വകയിരുത്തിയ ഘട്ടത്തിലാണ് ലക്ഷങ്ങള്‍ ചെലവിട്ട കാര്‍ഷിക പദ്ധതികള്‍ ഊര്‍ങ്ങാട്ടീരി പഞ്ചായത്ത് ഭരണസമിതിയുടെയും കൃഷി ഭവന്റെയും അനാസ്ഥകാരണം ഇല്ലാതാവുന്നത്.
നെല്‍കര്‍ഷര്‍ക്ക് വിതരണത്തിനായി എത്തിച്ചിട്ടുള്ള ജൈവ കീടനാശിനിയായ സുഡാമോണസ്സ് മുഴുവനും കാലാവധി കഴിഞ്ഞ് ഉപയോഗമല്ലാതായിരിക്കുകയാണ്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നെല്‍ കര്‍ഷര്‍ക്ക് വിതരണ നടത്തേണ്ടിയിരുന്ന സുഡാമോണസ് കൃത്യസമയത്ത് വിതരണം നടത്താത്തതുകൊണ്ടാണ് പദ്ധതിയുടെ ഉപയോഗം കര്‍ഷകര്‍ക്ക് ലഭ്യമാവാത്തതെന്ന് ഊര്‍ങ്ങാട്ടീരിയിലെ കര്‍ഷകര്‍ അഭിപ്രായപെട്ടു.
Next Story

RELATED STORIES

Share it