ആഡംബര കാറില്‍ കടത്തിയ 175 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
BY Sumeera SMR6 Feb 2016 5:21 AM GMT
Sumeera SMR6 Feb 2016 5:21 AM GMT
പത്തനംതിട്ട: ആഢംബരക്കാറില്‍ കടത്തിയ 175 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുലിപ്പാറ പുള്ളിപ്പച്ച തൈക്കാവു മുക്ക് ഫഹദ് ലാന്‍ഡില്‍ അബു ഫഹദ് (24), നെടുമങ്ങാട് പാങ്ങോട് എച്ച്ആര്‍എസ് മന്‍സില്‍ സാജന് (25) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ 10.30ന് എംസി റോഡില്‍ മുത്തൂരിന് സമീപം വാഹനപരിശോധന നടത്തിയിരുന്ന എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡാണ് ഷെവര്‍ലെ എന്ജോയ് കാറില്‍ കൊണ്ടുവന്ന സ്പിരിറ്റ് പിടികൂടിയത്. 35 ലിറ്റര്‍ കൊള്ളുന്ന അഞ്ചു കന്നാസുകളില്‍ നിറച്ച സ്പിരിറ്റ് കാറിന്റെ പിന്നിലെ സീറ്റിന് അടിയിലും ഡിക്കിയിലുമായിട്ടാണ് സൂക്ഷിച്ചിരുന്നത്. എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്ക് കൊണ്ടു വരികയായിരുന്നു സ്പിരിറ്റ്. എക്സൈസ് പത്തനംതിട്ട സ്പെഷ്യല്‍ സ്ക്വാഡ് അസി. കമ്മിഷണര്‍ മുരളീധരന് നായര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐ അശോക് കുമാര്‍, സിവില്‍ ഓഫിസര്‍മാരായ ഗിരീഷ്, രാജേഷ്, ആനന്ദരാജ്, പരീത്, ഹരികുമാര്‍, വിജയദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT