ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ വഴിവിട്ട സഹായം: സുധാകരന്‍

കണ്ണൂര്‍: ശുഹൈബ് വധക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരിക്ക് കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ പ്രത്യേക പരിഗണനയെന്ന് ആരോപണം. ഇതിനെതിരേ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ജയില്‍ ഡിജിപിക്ക് പരാതി നല്‍കി. മൂന്നു ദിവസത്തിനിടെ മാത്രം 12 മണിക്കൂര്‍ സമയം കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയുമായി കൂടിക്കാഴ്ച നടത്താന്‍ ആകാശിന് അനുമതി നല്‍കിയതായി പരാതിയില്‍ പറയുന്നു. ചട്ടം ലംഘിച്ച് സ്വകാര്യ സംഭാഷണത്തിനും സൗകര്യമൊരുക്കി. ജയില്‍ ജീവനക്കാര്‍ക്കു പോലും പ്രവേശനമില്ലാത്ത ഇടങ്ങളിലേക്ക് ആകാശ് തില്ലങ്കേരിയെയും യുവതിയെയും കൊണ്ടുപോയി.
ഇത്തരത്തില്‍ ഈ മാസം മൂന്നു ദിവസങ്ങളിലായി മണിക്കൂറുകളോളം കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കി. 13നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ രഹസ്യ കൂടിക്കാഴ്ച നടത്തി. ഇതേ ദിവസം 1 മണിക്ക് പുറത്തുപോയ യുവതി 2.30നു വീണ്ടും തിരിച്ചെത്തി വൈകീട്ട് 5 മണി വരെ കൂടിക്കാഴ്ച നടത്തി. ഇതിനു മതിയായ തെളിവുകളുണ്ട്. കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലിലുള്ള 53 പേരില്‍ എല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്. ഇവര്‍ക്ക് എല്ലാ സൗകര്യങ്ങളും അധികൃതര്‍ ചെയ്തുകൊടുക്കുന്നു. രാത്രികാലങ്ങളില്‍ പോലും സെല്ലുകള്‍ അടയ്ക്കാറില്ലെന്നും സുധാകരന്‍ ആരോപിച്ചു.
നേരത്തേ മട്ടന്നൂരിലെ മറ്റൊരു കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ സമയത്തും കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ ആകാശിനു പ്രത്യേക പരിഗണന നല്‍കിയതായി ആരോപണമുണ്ടായിരുന്നു. ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശിനെ അടുത്തിടെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. എങ്കിലും പ്രാദേശിക സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ ഇപ്പോഴും ആകാശിനെ ജയിലില്‍ സന്ദര്‍ശിക്കാറുണ്ടെന്നാണ് വിവരം.
Next Story

RELATED STORIES

Share it