Flash News

ആകാശ് ചൗധരി; ആഭ്യന്തര ക്രിക്കറ്റിലെ അദ്ഭുത ബാലന്‍



ജയ്പൂര്‍: 1999 ഫെബ്രുവരി 7ന് ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്്‌ല മൈതാനം ഒരു പുതുചരിത്രത്തിന് സാക്ഷ്യം വഹിച്ചിരുന്നു.അന്ന് ഇന്ത്യകണ്ട ഏക്കാലത്തേയും മികച്ച സ്പിന്‍ ഇതിഹാസം അനില്‍കുംബ്ലെയുടെ മാന്ത്രികവിരലുകളില്‍ പാകിസ്ഥാന്റെ പത്ത് ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറിയപ്പോള്‍ ക്രിക്കറ്റ് ലോകത്തിനത് അവിശ്വസനീയ കാഴ്ചയായിരുന്നു. ഇതേ അല്‍ഭുതം കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തന്നെ നടന്ന ഒരു അഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിലും സംഭവിച്ചിരിക്കുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന അഭ്യന്തര ട്വന്റി മല്‍സരത്തിലാണ് പതിനഞ്ച്കാരനായ ആകാശ് ചൗധരി പത്ത് വിക്കറ്റ് എറിഞ്ഞ് വീഴ്ത്തിയത്. ഒറ്ററണ്‍സ് പോലും വിട്ടുകൊടുക്കാതെ ഒരു ഹാട്രിക്കടക്കമാണ് ചൗധരി എതിര്‍ബാറ്റ്‌സ്മാന്‍മാരെ പറഞ്ഞയച്ചത്. ബാവര്‍സിങ് ട്വന്റി20 ടൂര്‍ണമെന്റില്‍ പേള്‍ അക്കാദമിക്കെതിരെ ദിശ ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടിയാണ് ഇടംകൈയന്‍ പേസര്‍ 10 വിക്കറ്റും സ്വന്തമാക്കിയത്. ടോസ് നേടിയ പേള്‍ അക്കാദമി ഫീല്‍ഡിങ് തിരഞ്ഞെടുത്തപ്പോള്‍ ദിശ അക്കാദമിയുടെ പോരാട്ടം  20 ഓവറില്‍ 156 ലൊതുക്കുകയായിരുന്നു. പിന്നീട് ബാറ്റ് ചെയ്ത പേള്‍ അക്കാദമിയ്ക്ക് രാജസ്ഥാന്‍ താരത്തിന്റെ 10 വിക്കറ്റ് നേട്ടത്തില്‍ 36 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.ചൗധരി എറിഞ്ഞ ആദ്യത്തെ മൂന്ന് ഓവറില്‍ രണ്ടുവീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അവസാനത്തെ ഓവറില്‍ ഹാട്രിക്കടക്കം നാലു വിക്കറ്റ് വീഴ്ത്തിയാണ് മറ്റുള്ള ബോളര്‍മാര്‍ക്കവസരം നല്‍കാതെ താരം 10 വിക്കറ്റ് നേട്ടത്തിനുടമയായത്. 4-4-0-10 എന്നിങ്ങനെയാണ് ആകാശ് ചൗധരിയുടെ ബൗളിങ് പ്രകടനം.
Next Story

RELATED STORIES

Share it