ernakulam local

ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു

മൂവാറ്റുപുഴ: മേക്കടമ്പ് സര്‍വീസ് സഹകരണബാങ്കിന്റെ ആംബുലന്‍സ്, ഡ്രൈവര്‍ കടാതി വടക്കേക്കര അരവിന്ദ് ഭാസ്‌കരന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തുവെന്ന കാരണത്താല്‍ അയല്‍വാസിയായ മോളേല്‍ തെക്കേപ്പുറത്ത് ബിനോയി ഏലിയാസ് മര്‍ദ്ദിച്ചതായി പരാതി.അയല്‍വീട്ടില്‍ ആംബുലന്‍സ് പാര്‍ക്ക് ചെയ്യുന്നത് തനിക്കും കുടുംബത്തിനും ദോഷം വരുമെന്ന അന്ധവിശ്വാസമാണ് ഡ്രൈവറെ മര്‍ദ്ദിക്കാന്‍ കാരണമായത്. 24 മണിക്കൂര്‍ എമര്‍ജന്‍സി സര്‍വീസ് നടത്തുന്ന ആംബുലന്‍സ് ഒന്നര കിലോമീറ്റര്‍ അകലത്തില്‍ ബാങ്ക് കോമ്പൗണ്ടില്‍ രാത്രികാലങ്ങളില്‍ പാര്‍ക്കു ചെയ്യുന്നതു മൂലം പലപ്പോഴും അത്യാവശ്യത്തിന് ആംബുലന്‍സ് എത്താന്‍ വൈകി എന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് ഡ്രൈവറുടെ മുറ്റത്ത് ആംബുലന്‍സ് പാര്‍ക്ക് ചെയ്യുന്നത്.രാത്രി എത്ര വൈകീയ സമയങ്ങളിലും കാര്യക്ഷമമായി സേവനം നടത്തിവരുന്ന ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ നാട്ടുകാരുടെ വ്യാപകമായ പ്രതിഷേധം തുടരുകയാണ്. മര്‍ദ്ദനമേറ്റ അരവിന്ദ് മൂവാറ്റുപുഴ സ്വകാര്യ ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്. പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ആംബുലന്‍സ് ഡ്രൈവറെ അകാരണമായി മര്‍ദ്ദിച്ച പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്ത് മേല്‍ നടപടി സ്വീകരിക്കണമെന്ന് കെസിഎഫ് ജില്ലാ സെക്രട്ടറി സാബു പി വാഴയില്‍, താലൂക്ക് പ്രസിഡന്റ് കെ എ സണ്ണി, സെക്രട്ടറി സിബി സെബാസ്റ്റ്യന്‍ എന്നിവര്‍ ജില്ലാ പോലിസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it