ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച ് അഞ്ച് പേര്‍ക്ക് പരിക്ക്
BY Sumeera SMR4 May 2016 5:44 AM GMT
Sumeera SMR4 May 2016 5:44 AM GMT
ഒറ്റപ്പാലം: ആംബുലന്‍സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്കു പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ കുളപ്പിള്ളി-പാലക്കാട് സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.പാലപ്പുറം എന്‍എസ്എസ് കോളജിനു മുന്‍വശം എതിര്‍ദിശയില്‍ വന്ന രണ്ടു ആംബുലന്‍സുകളാണ് കൂട്ടിയിടിച്ചത്.
രോഗിയെ കയറ്റിക്കൊണ്ടു വരാന്‍ പാലക്കാട് നിന്നും വാണിയംകുളത്തേക്കു പോയ ആംബുലന്‍സും ഷൊര്‍ണൂര്‍ റെയില്‍വേ ഹോസ്പിറ്റലില്‍ നിന്നും രോഗിയുമായി പാലക്കാട് റെയില്‍വേ ആശുപത്രിയിലേക്കു പോയ റെയില്‍വേയുടെ ആംബുലന്‍സുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു ആംബുലന്‍സുകളും തകര്‍ന്നു.
റെയില്‍വേ ആശുപത്രിയുടെ ആംബുലന്‍സിലുണ്ടായിരുന്ന ഷൊര്‍ണൂര്‍ വടക്കേപ്പാട്ട് വീട്ടില്‍ രാജഗോപാലന്‍ (56), സഹോദരങ്ങളായ ശ്രീകുമാരന്‍ (45), മോഹന്‍ദാസ് (53), ഷൊര്‍ണൂര്‍ കൊങ്ങേരി വീട്ടില്‍ ചന്ദ്രശേഖരന് (58), ആംബുലന്‍സ് ഡ്രൈവര്‍ ഷൊര്‍ണൂര്‍ റെയില്‍വേ ക്വാര്‍ട്ടേഴ്സ് ഗംഗാധരന് (59), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. പരിക്കേറ്റവരെ കണ്ണിയാംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT