അസ്ലന്‍ഷാ കപ്പ് ഹോക്കി: ഇന്ത്യയെ തരിപ്പണമാക്കി ആസ്ത്രേലിയ
BY Sumeera SMR7 April 2016 8:05 PM GMT
Sumeera SMR7 April 2016 8:05 PM GMT
ഇപോ: ലോക ചാംപ്യന്മാരായ ആസ്ത്രേലിയക്കെതിരേ സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യക്കു ദയനീയ തോല് വി. ഇന്നലെ നടന്ന രണ്ടാംറൗണ്ട് മല്‍സരത്തില്‍ ഓസീസ് ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യയെ മുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഓസീസിന്റെ ആദ്യത്തെയും ഇന്ത്യയുടെ രണ്ടാമത്തെയും മല്‍സരമായിരുന്നു ഇത്. ബുധനാഴ്ച നടന്ന ആദ്യ കളിയില്‍ ഇന്ത്യ 2-1നു ജപ്പാനെ തോല്‍പ്പിച്ചിരുന്നു.
യുവതാരങ്ങളുമായി ഇറങ്ങിയ ഇന്ത്യക്കെതിരേ ഉജ്ജ്വല പ്രകടനമാണ് എട്ടു തവണ ജേതാക്കളായ ഓസീസ് കാഴ്ചവച്ചത്. കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും ഇന്ത്യക്കു മേല്ക്കൈയുണ്ടായിരുന്നില്ല.
ബ്ലാക് ഗോവേഴ്സ് (അഞ്ചാം മിനിറ്റ്), ജേക്കബ് വെറ്റന്‍ (13), എഡ്ഡി ഒക്കെന്‍ഡന്‍ (20), സൈമണ്‍ ഓര്‍ക്കാഡ് (25), മാറ്റ് ഗോഡ്സ് (53) എന്നിവരാണ് ഓസീസിനുവേണ്ടി ലക്ഷ്യം കണ്ടത്. ഇന്ത്യയുടെ ആശ്വാസഗോള്‍ എട്ടാം മിനിറ്റില്‍ രൂപീന്ദര്‍ പാല് സിങിന്റെ വകയായിരുന്നു.
ഈ വര്‍ഷം റിയോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്സ് മുന്നില്‍കണ്ട് ഏറ്റവും മികച്ച ടീമിനെയാണ് ഓസീസ് അണിനിരത്തിയത്.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT