thrissur local

അസാധു നോട്ട് വേട്ട; വിജയിച്ചത് പോലിസിന്റെ തന്ത്രപരമായ നീക്കം

ചാവക്കാട്: അസാധു നോട്ടുകള്‍ മാറ്റുന്നസംഘം ഇപ്പോഴും സജീവമെന്ന് സൂചന. ചാവക്കാട് ഇന്നലെ ഒന്നരക്കോടിയുടെ അസാധു നോട്ടുകളുമായി പിടിയിലായ സംഘം ഇവിടെയെത്തിയത് പുതിയ നോട്ടുകള്‍ മാറ്റിവാങ്ങാനൊണെന്നാണ് സൂചന.
ഒന്നരക്കോടി രൂപ 30 ലക്ഷം രൂപക്ക് മാറ്റം ചെയ്യാനാണ് സംഘം ഇവിടെയെത്തിയതെന്നാണ് വിവരം. രണ്ട് മലയാളികളുള്‍പ്പെടെ അഞ്ചു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അസാധു നോട്ടുകള്‍ വാങ്ങുന്ന ഏതു തരത്തിലാണ് സംഘം ഇവ മാറ്റിയെടുക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
2017 നവംബര്‍ എട്ടിന് 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചിട്ടും ഇപ്പോഴും ഇത്തരം നോട്ടുകള്‍ മാറ്റിയെടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇന്നലെ രണ്ടു കാറുകളിലെത്തിയ സംഘം ഒരു കാറിലാണ് പണം സൂക്ഷിച്ചിരുന്നത്.
സംഘത്തെ തന്ത്രപരമായാണ് പോലിസ് പിടികൂടിയത്. ചാവക്കാട് സ്‌റ്റേഷന്‍ ഓഫീസര്‍ കെ ജി സുരേഷ്, എസ്‌ഐമാരായ പി ആര്‍ രാജീവ്, കെ വി മാധവന്‍, എഎസ്‌ഐ മാരായ അനില്‍ മാത്യു, സുനില്‍, സ്‌ക്വാഡ് അംഗങ്ങളായ സുദേവ്, രാഗേഷ്, എം എ ജിജി, ഷജീര്‍, സന്ദീപ് സുമേഷ്, ജിജില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇന്നലെ പിടിയിലായ സംഘം ഇതിനു മുമ്പും നിരോധിത നോട്ടുകള്‍ മാറ്റിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ചോദ്യം ചെയ്താലേ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
Next Story

RELATED STORIES

Share it