അസഹിഷ്ണുതാവിവാദം: പിന്നില്‍ പണം വാങ്ങിയവര്‍-വി കെ സിങ്

അസഹിഷ്ണുതാവിവാദം: പിന്നില്‍ പണം വാങ്ങിയവര്‍-വി കെ സിങ്
X
arun-jaitly

ന്യൂഡല്‍ഹി: ഇന്ത്യയിലെ അസഹിഷ്ണുതാ വിവാദം അനാവശ്യമാണെന്നും പണം വാങ്ങിയ ചിലരാണ് ഇതിനു പിന്നിലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ്. ബിഹാര്‍ തിരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണ് ഇതെന്നും അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ മേഖലാ പ്രവാസി ഭാരതീയ ദിവസിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഞാന്‍ പറയുന്നില്ല. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുവേദിയില്‍ ചര്‍ച്ചുകള്‍ ആക്രമിക്കുന്നതായിരുന്നു വാര്‍ത്തകള്‍. ക്രൈസ്തവര്‍ ഒറ്റപ്പെട്ടെന്നും വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. ചര്‍ച്ചുകളിലെ ചെറുമോഷണങ്ങള്‍ പോലും ആക്രമണമായി ചിത്രീകരിക്കപ്പെട്ടു. ഇതു വോട്ടാക്കി മാറ്റാന്‍ ചിലര്‍ ശ്രമിച്ചു. പണം വാങ്ങിയാണോ മാധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നതെന്ന് അറിയില്ല. പൊതുജനാഭിപ്രായം രൂപപ്പെടുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യ പങ്കുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ള്‍ എല്ലാ വിഷയങ്ങളും അവസാനിച്ചു. ഡല്‍ഹിയില്‍ സംഭവിച്ചതു തന്നെയാണ് ബിഹാറിലും നടന്നതെന്നും വി കെ സിങ് പറഞ്ഞു.

ഇന്ത്യയിലെ അസഹിഷ്ണുതാ വിവാദം അനാവശ്യമാണെന്നും പണം വാങ്ങിയ ചിലരാണ് ഇതിനു പിന്നിലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ് ഇന്നലെ പറഞ്ഞിരുന്നു.  ബിഹാര്‍ തിരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണ് ഇത്.  ഇന്ത്യന്‍ മാധ്യമങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഞാന്‍ പറയുന്നില്ല. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുവേദിയില്‍ ചര്‍ച്ചുകള്‍ ആക്രമിക്കുന്നതായിരുന്നു വാര്‍ത്തകള്‍. െ്രെകസ്തവര്‍ ഒറ്റപ്പെട്ടെന്നും വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. ചര്‍ച്ചുകളിലെ ചെറുമോഷണങ്ങള്‍ പോലും ആക്രമണമായി ചിത്രീകരിക്കപ്പെട്ടു. ഇതു വോട്ടാക്കി മാറ്റാന്‍ ചിലര്‍ ശ്രമിച്ചു. പണം വാങ്ങിയാണോ മാധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നതെന്ന് അറിയില്ല. പൊതുജനാഭിപ്രായം രൂപപ്പെടുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യ പങ്കുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ള്‍ എല്ലാ വിഷയങ്ങളും അവസാനിച്ചു. ഡല്‍ഹിയില്‍ സംഭവിച്ചതു തന്നെയാണ് ബിഹാറിലും നടന്നതെന്നും വി കെ സിങ് പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it