അസമിലെ വ്യാജ ഏറ്റുമുട്ടല്‍ സിആര്‍പിഎഫ് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണം

ന്യൂഡല്‍ഹി: 2017ല്‍ അസമില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ സിആര്‍പിഎഫിനോട് ദേശീയ വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. സിആര്‍പിഎഫ് ഉത്തര മേഖലാ ഡെപ്യൂട്ടി ചീഫ് റെയ്‌നീഷ് റായ് സൈന്യത്തിനു നല്‍കിയ റിപോര്‍ട്ടിലെ വിവരങ്ങളാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഏറ്റുമുട്ടല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള പത്രപ്രവര്‍ത്തകന്റെ അപേക്ഷയിലാണു നടപടി.
മനുഷ്യാവകാശ ലംഘനങ്ങളും കോടതി വ്യവഹാരത്തിനു പുറത്തുള്ള കൊലപാതകങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള ചില സൈനിക വിഭാഗങ്ങളും വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 24 പ്രകാരം നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. എന്നാല്‍, മനുഷ്യാവകാശ ലംഘനങ്ങളും അഴിമതിയും സംബന്ധിച്ച വിഷയങ്ങളില്‍ വിവരങ്ങള്‍ നല്‍കണമെന്ന നിബന്ധനയും നിയമത്തിലുണ്ട്.
2017 മാര്‍ച്ച് 29, 30 തിയ്യതികളിലാണ് സിംലാഗുരി മേഖലയില്‍ അസം പോലിസിന്റെയും സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള സംയുക്ത സഖ്യവും രണ്ടുപേരെ കൊലപ്പെടുത്തിയത്. ഇവര്‍ എന്‍ഡിഎഫ്ബി (നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോറോലാന്റ്) പ്രവര്‍ത്തകരാണെന്നായിരുന്നു സൈന്യത്തിന്റെ വാദം. എന്നാല്‍, സംഭവം അന്വേഷിച്ച റെയ്‌നീഷ് റായ് നല്‍കിയ 13 പേജുള്ള റിപോര്‍ട്ട് സൈന്യത്തിനെതിരായിരുന്നു. ജോലിനേട്ടത്തിനായി രണ്ടുപേരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയും കഥകള്‍ മെനഞ്ഞെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it