Second edit

അസത്യം അതിവേഗം

സത്യം നടക്കുമ്പോള്‍ അസത്യം ഓടുന്നുവെന്നാണു പറയാറ്. അസത്യത്തിനാണ് സ്വാധീനം കൂടുതല്‍. ഊഹാപോഹങ്ങളും വ്യാജ വാര്‍ത്തകളും വലിയ മാറ്റങ്ങള്‍ക്കു കാരണമാവാറുണ്ട്. 1789ല്‍ പ്രഭുക്കള്‍ കൃഷിഭൂമി നശിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന വ്യാജ വാര്‍ത്തയാണ് ഫ്രഞ്ച് വിപ്ലവത്തിനു തുടക്കം കുറിക്കുന്നത്. ഇന്ന് ഉത്തരേന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ടക്കൊലകള്‍ക്ക് പശ്ചാത്തലമാവുന്നത് നുണക്കഥകളാണ്.
21ാം നൂറ്റാണ്ടില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എത്രയോ എളുപ്പമായി. അവയുടെ പ്രചാരം യഥാര്‍ഥ വാര്‍ത്തകളേക്കാള്‍ വേഗത്തിലാണ് എന്നാണ് പൊതുധാരണയെങ്കിലും അതിനു സാംഖികമായ തെളിവുകള്‍ ലഭിക്കുന്നത് ഇപ്പോഴാണ്. അമേരിക്കന്‍ സര്‍വകലാശാലയായ എംഐടിയിലെ ഗവേഷകര്‍ ട്വിറ്ററില്‍ പരക്കുന്ന വാര്‍ത്തകളെപ്പറ്റി ഒരു പഠനം നടത്തിയിരുന്നു. 2016നും 17നും ഇടയ്ക്കുള്ള ട്വീറ്റുകളാണ് അവര്‍ പരിശോധിച്ചത്. സത്യമെന്നും വ്യാജമെന്നും അവര്‍ ട്വീറ്റുകളെ വേര്‍തിരിച്ചു. ആറു സ്വതന്ത്ര സ്ഥാപനങ്ങള്‍ നല്‍കിയ വിവരങ്ങളെയാണ് അവര്‍ ആശ്രയിച്ചത്. ഒന്നേകാല്‍ലക്ഷത്തിലധികം വരുന്ന വാര്‍ത്തകള്‍ എത്ര പ്രാവശ്യം ട്വീറ്റ് ചെയ്‌തെന്ന് അവര്‍ പഠിച്ചു. തുടര്‍ന്ന് ഏതു വാര്‍ത്തയാണ് കൂടുതല്‍ പ്രാവശ്യം വീണ്ടും ട്വീറ്റ് ചെയ്യപ്പെട്ടത് എന്നു നോക്കി.
യഥാര്‍ഥ റിപോര്‍ട്ടുകളില്‍ 0.1 ശതമാനം മാത്രമാണ് 1000ലധികമാളുകള്‍ വീണ്ടും ട്വീറ്റ് ചെയ്തത്. നുണകളുടെ കാര്യത്തില്‍ മിക്കപ്പോഴുമിത് ഒരുലക്ഷത്തോളമായിരുന്നു. ഭയം, ആശങ്ക, ആശ്ചര്യം എന്നിവ ഉളവാക്കുന്ന വ്യാജ വാര്‍ത്തകളായിരുന്നു പൊതുവില്‍ ജനങ്ങള്‍ ഇഷ്ടപ്പെട്ടത്.

Next Story

RELATED STORIES

Share it