kozhikode local

അശ്ലീല സന്ദേശം; ഫിസിക്കല്‍ എഡുക്കേഷന്‍ കോളജ് പ്രിന്‍സിപ്പല്‍ കസ്റ്റഡിയില്‍



കോഴിക്കോട്: അശ്ലീല സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഗവ.ഫിസിക്കല്‍ എഡുക്കേഷന്‍ കോളജ് പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ഥിനിയുടെ പരാതി. പ്രിന്‍സിപ്പല്‍ ചാര്‍ജുള്ള എസ് എസ് അഭിലാഷിനെ നടക്കാവ് പോലിസ് കസ്റ്റഡിയിലെടുത്തു. അതേസമയം കെട്ടിച്ചമച്ച ആരോപണത്തിന്റെപേരില്‍ തന്നെ മര്‍ദിച്ചതായി അഭിലാഷും പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു കോളജ് വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെയാണ് കോഴിക്കോട് ഈസ്റ്റ്ഹിലില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫിസിക്കല്‍ എഡുക്കേഷന്‍ കോളജില്‍ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. പ്രിന്‍സിപ്പല്‍ ചാര്‍ജുള്ള അഭിലാഷിന് കോളജിലെ ഒരു വിദ്യാര്‍ഥിനി അയച്ചുകൊടുത്ത ഫോട്ടോയ്ക്ക് കീഴില്‍ അദ്ദേഹം എഴുതിയ സന്ദേശമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് പോലിസ് പറയുന്നത്. ഈ സന്ദേശം ശ്രദ്ധയില്‍ പെട്ട അതേ ക്ലാസിലെ വിദ്യാര്‍ഥിനിയാണ് നടക്കാവ് പോലിസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയ വിദ്യാര്‍ഥിനിയുടെ ഭര്‍ത്താവും സംഘവും കോളജിലെത്തി പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്തതോടെയാണ് സംഭവം വിവാദമായത്.  അതേസമയം തന്റെ പ്രമോഷന്‍ തടയാനായി കഴിഞ്ഞ കുറച്ചുകാലമായി ചിലര്‍നടത്തുന്ന അപവാദപ്രചരണങ്ങളുടെ ഭാഗമായാണ് ഇപ്പഴത്തെ പരാതിയെന്നും തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവണമെന്നും പ്രിന്‍സിപ്പല്‍ അഭിലാഷ് പറഞ്ഞു.
Next Story

RELATED STORIES

Share it