അവിഹിത ലൈംഗിക ബന്ധം പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നതിന്റെ നിയമസാധുത പരിശോധിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അവിഹിത ലൈംഗിക ബന്ധം സംബന്ധിച്ച വകുപ്പില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നതിന്റെ നിയമസാധുത സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പും ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 198(2) വകുപ്പും പരപുരുഷ ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെ ഇരയായാണ് പരിഗണിക്കുന്നത്.  മാറിയ സാമൂഹിക സാഹചര്യങ്ങളില്‍ വകുപ്പിന്റെ ഭരണഘടനാ സാധുത പരിശോധിക്കേണ്ടതുണ്ടെന്നു സുപ്രിംകോടതി നിരീക്ഷിച്ചു. പുരുഷനോടൊപ്പം കുറ്റം ചെയ്യുന്നുണ്ടെങ്കിലും സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയും പ്രവാസിയുമായ ജോസഫ് ഷൈനാണ് അഡ്വ. കാളീശ്വരം രാജ് വഴി സുപ്രിംകോടതിയെ സമീപിച്ചത്. പരപുരുഷ ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിവാഹിതയായ സ്ത്രീയെ ശിക്ഷിക്കാന്‍ നിലവില്‍ വ്യവസ്ഥയില്ല. പരസ്ത്രീഗമനം നടത്തിയ പുരുഷന്റെ ഭാര്യക്ക് പരാതിപ്പെടാനും വകുപ്പില്ല. അതേസമയം, പുരുഷന് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
Next Story

RELATED STORIES

Share it