kasaragod local

അവശ വിഭാഗത്തിന്റെ ഉന്നമനത്തിന് സക്കാത്തിലൂടെ പരിഹാരം കാണണം: സമസ്ത



ഉപ്പള: അവശ വിഭാഗത്തിന്റെ ഉന്നമനത്തിനുവേണ്ടി ഇസ്്‌ലാം വിഭാവനം ചെയ്ത സകാത്തും മറ്റു സാന്ത്വനം പദ്ധതികളിലും വിതരണം ചെയ്യുന്നതിന് സമ്പന്ന വിഭാഗം ശ്രദ്ധ പുലര്‍ത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മഞ്ചേശ്വരം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. എം അലിക്കുഞ്ഞി മുസ്്‌ല്യാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. ബായാര്‍ അബ്ദുല്ല മുസ്്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിമുല്‍ ഹാദി തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ബാപാലിപ്പൊനം, കെ പി ഹുസയ്ന്‍ സഅദി കെസി റോഡ്, അബ്ദുസ്സലാം ദാരിമി കുബണൂര്‍, മുഹമ്മദ് മുസ്്‌ല്യാര്‍ മുട്ടം, പി കെ അബൂബക്കര്‍ മുസ്്‌ല്യാര്‍, ഇബ്രാഹിം ദാരിമി ഗുണാജെ, മൂസ സഖാഫി കളത്തൂര്‍, എം അബ്ദുല്‍ ഹമീദ് ദാരിമി, അബ്ദുല്‍ ഹമീദ് സഖാഫി ബാക്കിമാര്‍, മുഹമ്മദലി അഹ്‌സനി ഉപ്പള, അബ്ദുല്‍ ലത്തീഫ് സഖാഫി മൊഗ്രാല്‍, അബ്ദുല്‍ വാഹിദ് സഖാഫി, ഹസന്‍ സഅദി മള്ഹര്‍,  എം അബ്ദുല്‍ ഹമീദ്, സിദ്ദീഖ് സഖാഫി ആവളം, ശാഫി സഅദി ഷിറിയ, ഹസന്‍ സഅദി മള്ഹര്‍, ഉമര്‍ സഖാഫി ആനക്കല്ല്, അബ്ദുര്‍റഹ്്മാന്‍ അഹ്‌സനി, മുഹമ്മദലി അഹ്‌സനി എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it