palakkad local

അവശരായവര്‍ക്ക് പരസഹായമില്ലാതെ യാത്രചെയ്യാന്‍ ഓട്ടോമാറ്റിക്ക് വീല്‍ ചെയര്‍

പാലക്കാട്: ശാസ്ത്രമേളയില്‍ ഹയര്‍സെക്കന്‍ഡറയിലെ വിദ്യാര്‍ഥികളാണ് ഓട്ടോമാറ്റിക്ക് വീല്‍ചെയര്‍ നിര്‍മിച്ചിരിക്കുന്നത്. ഇഇജി ഹെഡ്‌റസ്റ്റിന്റെ സഹായത്തോടെ കണ്ണിന്റെ ദൃഷ്ട്ടി ഉപയോഗിച്ചാണ് വീല്‍ ചെയറിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരിക്കുന്നത്.
കണ്ണ് ചലിപ്പിക്കുമ്പോള്‍ വീല്‍ ചെയര്‍ മുന്നോട്ടും കണ്ണ് വെട്ടുമ്പോള്‍ വീല്‍ ചെയര്‍ പിന്നോട്ടും പോകുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. മറ്റുള്ളവരുടെ സഹായമില്ലാതെ അവശരായവര്‍ക്ക് വീ ല്‍ചെയര്‍വഴി വീടിന്റെ പലഭാഗങ്ങളിലേക്കും സഞ്ചരിക്കാം. വീല്‍ചെയറിന്റെ ഒപ്പം അയ്യായിരം രൂപകൂടി ചെലവ് വരുന്നതാണിത്. 12 വോള്‍ട്ട് ബാറ്ററി, മിനിമോട്ടോര്‍ എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ചിറ്റൂര്‍ വിജയമാതാ സ്‌കൂളിലെ ശ്രീലക്ഷ്മിയും പ്രണവുമാണ് വീല്‍ചെയറുമായി രംഗത്തുവന്നിട്ടുള്ളത്.
Next Story

RELATED STORIES

Share it