thrissur local

അഴീക്കോട് മുനമ്പം പാലം പണി വേഗത്തിലാക്കണം: എംഎല്‍എ

കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനമ്പം പാലം നിര്‍മ്മാണം  നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ സബ്മിഷന് പൊതുമരാത്ത് വകുപ്പ് മന്ത്രി മറുപടി നല്‍കി. തൃശൂര്‍-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലം നിര്‍മ്മാണത്തിനായി കിഫ്ബി 2017-18 ല്‍ ഉള്‍പ്പെടുത്തി ജി.ഒ ആര്‍ ടി ) 942 / 2017 പൊ.മ.വ തീയതി 10.07.2017 പ്രകാരം 160 കോടി രൂപയ്ക്ക് പ്രാഥമിക അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. പാലത്തിന്റെ ഇന്‍ ലാന്റ് നാവിഗേഷന്‍ കഌയറന്‍സ് 5 വര്‍ഷം മുന്‍പ് ലഭിച്ചിട്ടുണ്ടെങ്കിലും ചീഫ് എഞ്ചീനിയര്‍ ഡിസൈന്‍ വിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് റിവൈസ്ഡ് ഡിസൈന വേണ്ടി പുതിയ നാവിഗേഷന്‍ കഌയറന്‍സ് ലഭിക്കേണ്ടതുണ്ട്. ആയതിനായി ഡയറക്ടര്‍ ഇന്‍ലാന്‍ഡ് വാട്ടര്‍വെയ്‌സ്, അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍, നിരത്ത് വിഭാഗം, തൃശൂര്‍ കത്ത് നല്‍കിയിട്ടുണ്ട്. നാവിഗേഷന്‍ കഌയറന്‍സ് ലഭിച്ചാല്‍ മാത്രമേ റിവൈസ്ഡ് ഡിസൈന്‍ തീര്‍പ്പാക്കുവാനും പ്രസ്തുത പ്രവൃത്തിക്കായുള്ള എസ്റ്റിമേറ്റ്‌സമര്‍പ്പിക്കുവാനും സാധിക്കുകയുള്ളു. പാലത്തിന്റെ നിര്‍മ്മാണത്തിനായി രണ്ട് ജില്ലകളിലും സ്ഥലം ഏറ്റെടുക്കേണ്ടതായി വരുന്നുണ്ട്. ഭൂമിയുടെ ഏകദേശം വിലയും പുനരധിവാസത്തിനും സാമൂഹ്യ പ്രത്യാഘാതപഠനത്തിനും മറ്റും വേണ്ടി ഏകദേശം 8.13 കോടി രൂപ എറണാകുളം ജില്ലയിലും 6 .49 കോടി രൂപ തൃശൂര്‍ ജില്ലയിലും ആവശ്യമായി വരുന്നു എന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 14.62 കോടി രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബിയില്‍ നിന്നും സാമ്പത്തികാനുമതി ലഭികുന്നതിനായി എറണാകുളം ജില്ലയില്‍ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിനെ ഏല്‍പ്പിച്ചതായി അറിയിപ്പ് ലഭിചെങ്കിലും പിന്നീട് ഭരണാനുമതി ലഭിച്ചതിനു ശേഷം മാത്രം സാമൂഹ്യ പ്രത്യാഘാത പഠനം നടത്തിയാല്‍ മതി എന്നുള്ള ഒരു നിര്‍ദ്ദേശം എറണാകുളം ജില്ലാ കളക്ടര്‍ രാജഗിരി കോളേജിന് നല്‍കി. ഈ സാഹചര്യത്തില്‍ ഉത്തരവിന്റെ പകര്‍പ്പ് എറണാകുളം ജില്ലാ കളക്ടര്‍ക്ക് ലഭ്യമാക്കുകയും സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലാ കളക്ടറില്‍ നിന്ന് സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുവാന്‍ ആവശ്യമായ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. അഴീക്കോട് മുനമ്പം പാലം പണിക്ക് ആവശ്യമായ എല്ലാ നടപടികളും വേഗത്തിലാക്കുമെന്നും മന്ത്രി എ സുധാകരന്‍ നിയമസഭയില്‍ സബാമിഷന് മറുപടി പറഞ്ഞു.
Next Story

RELATED STORIES

Share it