അഴിമതി: സിബിഐ സംഘം പരിശോധന നടത്തി

പുതുക്കാട്: മണ്ണുത്തി-അങ്കമാലി ദേശീയപാതാ നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടു സിബിഐ സംഘം ദേശീയപാതയില്‍ പരിശോധന നടത്തി. വ്യാഴാഴ്ച പാലിയേക്കര ടോള്‍പ്ലാസ സെന്ററിലെത്തിയ സംഘം അധികൃതരുമായി സംസാരിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നു ദേശീയപാതയില്‍ ചാലക്കുടി വരെയുള്ള ഭാഗത്ത് പരിശോധന നടത്തി. വടക്കാഞ്ചേരി കുമരനെല്ലൂര്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ കെ ടി ബെന്നിയുടെ പരാതിയിലാണു പരിശോധന നടത്തിയത്. നിര്‍മാണ കരാറില്‍ പറയുന്ന കനത്തില്‍ ടാറിടല്‍ നടന്നിട്ടില്ലെന്നും ഇതുമൂലം റോഡിന്റെ ഉപരിതലം ദുര്‍ബലമാണെന്നും സംഘം വിലയിരുത്തി. സിബിഐ കൊച്ചി യൂനിറ്റ് എസ്പിക്ക് നല്‍കിയ പരാതിയില്‍ എഎസ്പി ജോയിയുടെ നേതൃത്വത്തിലാണു പരിശോധനാ സംഘം എത്തിയത്.
Next Story

RELATED STORIES

Share it