അഴിമതിരഹിത സഹകരണ മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യം

കൊച്ചി: സഹകരണ പ്രസ്ഥാനം സാധാരണക്കാരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരണമെന്നു ഹൈക്കോടതി. അഴിമതിരഹിത സഹകരണ മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സര്‍ക്കാരിന്റെ സഹകരണ ഭേദഗതി ഓര്‍ഡിനന്‍സ് ശരിവച്ചു ഹൈക്കോടതി പറഞ്ഞു. കേരളത്തിലെ സഹകരണ പ്രസ്ഥാനം വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് പ്രവേശിച്ചിട്ടുണ്ട്. എന്നാല്‍, ബാങ്കുകളില്‍ നിന്നും മറ്റും ചില ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും കോടിക്കണക്കിന് രൂപ കവരുകയാണ്. ഇതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നത് സാധാരണക്കാരും മധ്യവര്‍ഗവുമുള്‍പ്പെട്ട അംഗങ്ങളാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപം തിരികെ ലഭിക്കുന്നില്ല. സത്യസന്ധതവും സുതാര്യവുമായിരിക്കണം സംഘങ്ങളുടെ പ്രവര്‍ത്തനം. അഴിമതിരാഹിത്യത്തിലൂടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനാവണം. അഴിമതിയും കെടുകാര്യസ്ഥതയും ജനാധിപത്യ-ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ്. സംഘങ്ങളുടെ ഭരണസമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നാണ് കോടതി പ്രതീക്ഷിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ നിക്ഷേപകരുടെയും അംഗങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാ ന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ തന്നെയുണ്ടാവണം. സര്‍ക്കാരുണ്ടാക്കിയ ബോര്‍ഡുകളുടെയും സ്ഥാപനങ്ങളുടെ യും പണം പറ്റി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളെ പിരിച്ചുവിടാനോ സസ്‌പെന്‍ഡ് ചെയ്യാനോ സര്‍ക്കാ ര്‍ അധികാരം വിനിയോഗിക്കുന്നതിനെ തെറ്റെന്ന് പറയാനാവില്ല. സഹകരണ സംഘങ്ങളുടെ ജനാധിപത്യ പ്രവര്‍ത്തനങ്ങളിലോ നടത്തിപ്പിലോ സ്വയംഭരണാധികാരത്തിലോ ഇടപെടുന്നതല്ല ഓര്‍ഡിനന്‍സെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it