kozhikode local

അഴിത്തല ഫിഷ് ലാന്‍ഡ് സെന്റര്‍ പണി ഉടന്‍ പൂര്‍ത്തീകരിക്കണം: എസ്ഡിപിഐ

വടകര: അഴിത്തല ഫിഷ് ലാന്റ് സെന്ററിന്റെ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കി നൂറു കണക്കിന് മത്സ്യ തൊഴിലാളികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലാക്കി മാറ്റണമെന്ന് എസ്ഡിപിഐ വടകര മുനിസിപ്പല്‍ കമ്മിറ്റി പ്രതിനിധി സഭ ആവശ്യപ്പെട്ടു. പദ്ധതിയോട് അധികൃതര്‍ കാണിക്കുന്ന അവഗണ അവസാനിപ്പിക്കണം.
ഫണ്ട് ഇല്ല എന്ന മുടന്തന്‍ ന്യായം പറഞ്ഞ് ഈ പദ്ധതി നീട്ടി കൊണ്ട് പോകുന്ന നഗരസഭ ചെയര്‍മാനും കൗണ്‍സിലറും ജനങ്ങളോടും മത്സ്യതൊഴിലാളികളോടും കാട്ടുന്ന അവഗണ അവസാനിപ്പിക്കണമെന്നും പ്രീതിനിധി സഭ പ്രമേയത്തിലൂടെ ആവശ്യപെട്ടു.വാസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പ്രതിനിധി സഭ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് പുത്തുര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കുറ്റിയാടി മണ്ഡലം സെക്രട്ടറി കുട്യാലി, പോപുലര്‍ ഫ്രണ്ട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സിഎ ഹാരിസ്, എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡന്റ് റസാക് മാക്കൂല്‍ സംസാരിച്ചു.
വടകര മുനിസിപ്പല്‍ 2018-20 കാലളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പിഎസ് ഹക്കീം(പ്രസിഡന്റ്), നിസാം പുത്തൂര്‍(വേസ് പ്രസിഡന്റ്), സിദ്ധീഖ് പുത്തൂര്‍(സെക്രട്ടറി), കെവിപി ഷാജഹാന്‍, സിവി നൗഫല്‍(ജോയിന്റ് സെക്രട്ടറി), കെപി ഷമീര്‍(ട്രഷറര്‍) എന്നിവരെ ഭാരവാഹികളായും, ഗഫൂര്‍ പുതുപ്പണം, ത്വാഹ പുതുപ്പണം, കെപി മഷ്ഹൂദ്, എം റഹീം, സവാദ് വടകര എന്നിവരെ കമ്മിറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it