അലിഗഡ് വിദ്യാര്‍ഥികള്‍  പ്രതിഷേധിച്ചു

അലിഗഡ്: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെഎന്‍യു)യിലെ പോലിസ് അതിക്രമത്തിനെതിരേ അലിഗഡ് മുസ്‌ലിം സര്‍വകലാശാല(എഎംയു)യിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിനെ വിദ്യാര്‍ഥികള്‍ അപലപിച്ചു.
വിവിധ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആര്‍എസ്എസ് ബന്ധമുള്ള സംഘടനകള്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെടുന്ന നിവേദനം വിദ്യാര്‍ഥികള്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയാണെന്ന് എഎംയു അധ്യാപക അസോസിയേഷന്‍ പ്രസിഡന്റ് പ്രഫ. മുജാഹിദ് ബേഗ് അറിയിച്ചു. ജെഎന്‍യുവിലെ പ്രതിഷേധത്തിനിടെ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത് അപലപനീയമാണെന്ന് എഎംയു എംപ്ലോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ഷാമിം അക്തര്‍ പറഞ്ഞു. എന്നാല്‍ ആരാണ് ദേശദ്രോഹ മുദ്രാവാക്യം വിളിച്ചതെന്ന് പോലിസ് അന്വേഷിച്ചിട്ടില്ല. ജെഎന്‍യു വിദ്യാര്‍ഥി യൂനിയനെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ മുദ്രാവാക്യം വിളിച്ചതെന്ന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി പോലിസ് ആര്‍എസ്എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it