അലപ്പോയിലെ വ്യോമതാവളം സൈന്യം തിരിച്ചുപിടിച്ചു

സിറിയ: ഐഎസ് നിയന്ത്രണത്തിലായിരുന്ന സിറിയയിലെ വ്യോമതാവളം സൈന്യം തിരിച്ചുപിടിച്ചു. അലപ്പോ നഗരത്തിനു പടിഞ്ഞാറുള്ള താവളമാണ് തിരിച്ചുപിടിച്ചത്. 2013ലായിരുന്നു വ്യോമതാവളം ഐഎസ് പിടിച്ചടക്കിയത്. അലപ്പോയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്കു സ്വാധീനം വര്‍ധിപ്പിക്കാന്‍ ഐഎസ് ശ്രമം തുടങ്ങിയ പശ്ചാത്തലത്തില്‍ സൈന്യം ശക്തമായ തിരിച്ചടിക്കു തുടക്കംകുറിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യോമതാവളം തിരികെ പിടിക്കുന്നത്.
ഐഎസ് സംഘത്തില്‍പ്പെട്ട നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ലദാകിയയില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജനവാസ പ്രദേശത്തിനു നേരെ ഐഎസ് റോക്കറ്റാക്രമണം നടത്തുകയായിരുന്നു. ബശ്ശാറുല്‍ അസദിന്റെ ബന്ധുക്കള്‍ ഏറെയുള്ള ലദാകിയയില്‍ ഇതിനു മുമ്പും ഐഎസ് ആക്രമണം നടത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it