malappuram local

അലഞ്ഞുനടക്കുന്ന കന്നുകാലികള്‍ക്ക് മൂക്കുകയറിട്ട് പൊന്നാനി നഗരസഭ



പൊന്നാനി: യാത്രക്കാര്‍ക്ക് ഭീഷണിയായി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന  കന്നുക്കാലികളെ പിടികൂടി ലേലം ചെയ്തു. പൊന്നാനിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പിടികൂടിയ 9 കന്നുകാലികളെയാണ് നഗരസഭ ലേലം ചെയ്തത്.പൊന്നാനിയുടെ തെരുവുകളില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ യാത്രക്കാര്‍ക്ക് വലിയ ഭീഷണിയായതോടെയാണ് നഗരസഭയുടെ ഇടപെടല്‍. കൃഷിയിടങ്ങളില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്നതും ഇവിടെ പതിവാണ്. കന്നുകാലികള്‍ റോഡിലറങ്ങി മരണം വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഗരസഭ നേരെത്തെ കന്നുകാലികളെ പിടിച്ച് കെട്ടി പിഴ ഈടാക്കിയിരുന്നു. ഇടക്കാലത്ത് വീണ്ടും കന്നുകാലി ശല്യം രൂക്ഷമായതിനാലാണ് നഗരസഭ  കന്നുകാലികളെ പിടികൂടാന്‍ മുന്നിട്ടിറങ്ങിയത്. പിടികൂടിയ കന്നുകാലികളെ നഗരസഭ പരിസരത്ത് വച്ച് തന്നെ പരസ്യമായി ലേലം ചെയ്തു. ബഹു ഭൂരിപക്ഷം വരുന്ന പൊതുജനങ്ങള്‍ക്ക് ഭീഷണിയായ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ച് കെട്ടാന്‍ ഇനിയും കര്‍ശ്ശന നടപടികളെടുക്കാന്‍ ഒരുങ്ങുകയാണ് നഗരസഭ അധികൃതര്‍. കെട്ടിയിട്ട് വളര്‍ത്താന്‍ കഴിയാത്ത ആരും തന്നെ നഗരസഭ പരിധിയില്‍ കന്നുകാലികളെ വളര്‍ത്തേണ്ട എന്നും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന മുഴുവന്‍ കന്നുകാലികളേയും പിടികൂടുമെന്നും നഗരസഭ സെക്രട്ടറി കെ.കെ മനോജ് അറിയിച്ചു.
Next Story

RELATED STORIES

Share it